ADVERTISEMENT

തൃശൂർ ∙ കോടതിയിൽ ഹർജി നൽകുന്നതും വാദം നടക്കുന്നതും മലയാളത്തിലാണെങ്കിലും വിധി ഇംഗ്ലിഷിലാവുന്നത് എന്തു ന്യായം? മലയാളം അറിയുന്ന ജഡ്ജിയോട് അഭിഭാഷകൻ ഇംഗ്ലിഷിൽ സംസാരിക്കുന്നതെന്തിന്? ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ നിയമസഭാ സമിതി നടത്തിയ കൂടിക്കാഴ്ചയിൽ എഴുത്തുകാർ ഉന്നയിച്ചതു സാധാരണക്കാർക്കു വേണ്ടിയുള്ള ചോദ്യങ്ങൾ.

തിരുവനന്തപുരത്തെ ആദ്യ സിറ്റിങ്ങിന്റെ തുടർച്ചയായാണ് പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമായി സഭാസമിതി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്.

സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെങ്കിൽ ഭരണഭാഷ മലയാളമാവണമെന്ന കാര്യത്തിൽ എഴുത്തുകാർ ഒറ്റക്കെട്ടായി. ഇ.എസ്.ബിജിമോൾ അധ്യക്ഷയായ നിയമസഭാ സമിതിയുടെ സിറ്റിങ്ങിൽ എംഎൽഎമാരായ കെ.സി.ജോസഫ്, ടി.വി. ഇബ്രാഹിം, യു.ആർ.പ്രദീപ് എന്നിവർ പങ്കെടുത്തു. ഡോ. എം. ലീലാവതി, സാറാ ജോസഫ് എന്നിവരുൾപ്പെടെ 22 എഴുത്തുകാരാണു  സമിതിക്കു മുൻപിൽ നിർദേശങ്ങൾ സമർപ്പിച്ചത്.

English Summary: Writers wants Court judgements in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com