ADVERTISEMENT

മംഗളൂരു ∙ പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിൽ പ്രതിഷേധം നടന്ന ഡിസംബർ 19നു  നഗരത്തിലുണ്ടായിരുന്ന മലയാളികൾ പൊലീസിനു മുൻപിൽ ഹാജരാകണമെന്നു നോട്ടിസ്. രണ്ടു പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവയ്പും അക്രമങ്ങളും നടന്ന ദിവസം മംഗളൂരുവിലെ സംഘർഷ പ്രദേശങ്ങളിലെ അഞ്ചു മൊബൈൽ ടവറുകളുടെ പരിധിയിൽ ഉണ്ടായിരുന്ന ഫോൺ നമ്പറുകളുടെ ഉടമകൾക്കാണു നോട്ടിസ്. 

നിരോധനാജ്ഞ ലംഘിച്ചു സംഘടിച്ചെന്നാരോപിച്ചാണു നോട്ടിസ്. നിശ്ചിത ദിവസം അന്വേഷണോദ്യോഗസ്ഥനു മുൻപിൽ ഹാജരായില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും സിറ്റി ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറുടെ നോട്ടിസിൽ പറയുന്നു.വ്യാപാര ആവശ്യങ്ങൾക്ക് എത്തിയവരും  വിദ്യാർഥികളും ആശുപത്രികളിൽ വന്നവരും ഉൾപ്പെടെ നോട്ടിസ് ലഭിച്ചവരിൽ ഉണ്ട്. ഒരു പ്രത്യേക സമുദായത്തിൽ പെട്ടവർക്കു മാത്രമാണു നോട്ടിസ് അയച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്.  

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com