ADVERTISEMENT

ന്യൂഡൽഹി∙ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും നാഫെഡ് ഡയറക്ടറും റബർ ബോർഡ് മുൻ വൈസ്ചെയർമാനുമായ സിബി ജെ. മോനിപ്പള്ളി (53) അന്തരിച്ചു. മോനിപ്പള്ളി പകലോമറ്റം കിഴക്കേക്കുറ്റ് കുടുംബാംഗമാണ്. ഡൽഹിയിലെ സരായ് രോഹില്ല റെയിൽവേ സ്‌റ്റേഷനിൽ  ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ  കണ്ടെത്തുകയായിരുന്നു. 

തുടർന്ന് ന്യൂ റോത്തക് റോഡിലുള്ള ജീവൻ മാല ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.  ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യമെന്നാണ്   പ്രാഥമിക വിലയിരുത്തലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് എറണാകുളത്തെ വസതിയിലെത്തിക്കും. സംസ്‌കാരം പിന്നീട്. 

കർഷക നേതാവും റബർ ബോർഡ് വൈസ്ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകനാണ് സിബി. റബർ ബോർഡ് അംഗം, റബർ മാർക്ക് ഡയറക്ടർ എന്നി പദവികൾ വഹിച്ചിട്ടുണ്ട്. റബർ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റാണ്. ഹൈക്കോടതി അഭിഭാഷകനായ ഇദ്ദേഹം എറണാകുളം കാക്കനാടാണ് താമസിക്കുന്നത്. കരിക്കാട്ടൂർ കൂന്താനം കുടുംബാംഗമായ ബീനയാണ് ഭാര്യ. മക്കൾ: ആദർശ് (സൗണ്ട് എൻജിനീയർ),  അരവിന്ദ്.  

കോൺഗ്രസ് നേതാവ് എ.കെ. ആന്റണി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,  യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ എംപി, പ്രഫ. കെ.വി. തോമസ്, കെ.സി. ജോസഫ് എംഎൽഎ തുടങ്ങിയവർ അനുശോചിച്ചു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com