ADVERTISEMENT

പാലക്കാട് ∙ മലയാള മനോരമയുടെ കർഷകശ്രീ കാർഷികമേള പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നാളെ രാവിലെ 10 ന് ആരംഭിക്കും.  കേരളത്തിലെ ഏറ്റവും മികച്ച കർഷകനു മലയാള മനോരമ നൽകുന്ന കർഷകശ്രീ 2020 പുരസ്കാരം 23നു നാലിന് പാലക്കാട് കന്നിമാരി കമ്പാലത്തറ താഴത്തു വീട്ടിൽ കെ. കൃഷ്ണനുണ്ണിക്കു േകരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമർപ്പിക്കും. േകന്ദ്രമന്ത്രി വി. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ആശംസയർപ്പിക്കും. 

കർഷകശ്രീ 2020 പുരസ്കാര നിർണയത്തിന്റെ അന്ത്യപാദംവരെ എത്തിയവരും മുൻ കർഷകശ്രീ ജേതാക്കളും സ്വന്തം കൃഷിരീതികളും അനുഭവങ്ങളും മറ്റു കർഷകരുമായി പങ്കിടുന്ന കർഷകസംഗമം 23 രാവിലെ 10നു നടക്കും. മേളയുടെ ഭാഗമായുള്ള കാർഷിക പ്രദർശനം 22നു രാവിലെ 10ന് കലക്ടർ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്യും. മേളയുടെ  ഉദ്ഘാടനം െവെകിട്ട്  4ന് സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി  നിർവഹിക്കും. പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള കാർഷിക സർവകലാശാല െവെസ് ചാൻസലർ േഡാ. ആർ. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. സെമിനാർ പരമ്പരയ്ക്ക് 22 നു രാവിലെ 10നു തുടക്കമാകും. കർഷകർക്കായി ചോദ്യോത്തരവേള 25നു രാവിലെ 10ന്. 

പാൽ, മുട്ട, ഇറച്ചി, മത്സ്യ ഉൽപാദനം, വിപണനം, മൂല്യവർധന എന്നിവയെക്കുറിച്ചുള്ള സെമിനാറുകളാണ് 26ന് നടക്കുക. മേളയുടെ ഭാഗമായുള്ള പ്രദർശനത്തിൽ കാർഷികോപാധികൾ ഉൾപ്പെടെ വാങ്ങാനും അവസരം. ഷംന കാസിം, വിനീത നെടുങ്ങാടി, അനൂപ് ശങ്കർ തുടങ്ങിയവർ നയിക്കുന്ന കലാസന്ധ്യയും ഉണ്ട്. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com