ADVERTISEMENT

കൊച്ചി ∙ കോടതി ഉത്തരവു യഥാസമയം നടപ്പാക്കാത്ത വ്യവസായ വകുപ്പ് ഡയറക്ടർ മരങ്ങൾ നടണമെന്നു ഹൈക്കോടതിയുടെ വക ‘നല്ലനടപ്പ് ശിക്ഷ’. ഡയറക്ടർ കെ.ബിജു ഒരുമാസത്തിനകം 100 വൃക്ഷത്തൈകൾ നടണമെന്നാണു നിർദേശം. എവിടെ നടണമെന്നു വനംവകുപ്പിനു തീരുമാനിക്കാമെന്നു കോടതി വ്യക്തമാക്കി.

കാർബണേറ്റഡ് സിലിക്കേറ്റ് നിർമിക്കുന്ന എസ്എസ് കെമിക്കൽസിനു ചെറുകിട വ്യവസായ യൂണിറ്റുകൾക്കുള്ള വിൽപന നികുതി ഇളവ് അനുവദിക്കുന്നതു സംബന്ധിച്ചാണു തർക്കം. സംസ്ഥാനതല കമ്മിറ്റിക്കു നൽകിയ അപ്പീൽ പരിഗണിച്ചു തീരുമാനമെടുക്കാൻ പലതവണ പറഞ്ഞിട്ടും നടപ്പായില്ല. ഉദ്യോഗസ്ഥൻ ഹാജരായി വിശദീകരണം നൽകിയിട്ടും തൃപ്തിയാകാതെയാണു കോടതി നടപടി. കമ്പനിയുടെ അപ്പീലിൽ എന്തു നടപടിയെടുത്തു എന്നും വൃക്ഷത്തൈ നടീലിന്റെ പുരോഗതിയും 4 മാസത്തിനകം അറിയിക്കാൻ ജസ്റ്റിസ് അമിത് റാവൽ നിർദേശിച്ചു.

വിൽപന നികുതി ഇളവിനു യോഗ്യതയുണ്ടെന്ന് ആദ്യം കണ്ടെത്തിയ ശേഷം ഉൽപാദന വസ്തുവിനെ ചൊല്ലിയുള്ള തർക്കത്തിൽ പിന്നീടതു നിഷേധിച്ചതോടെയാണു നിയമനടപടി ആരംഭിച്ചത്. സംസ്ഥാന തല കമ്മിറ്റിക്ക് നൽകിയ അപ്പീൽ തള്ളി. അതിനെതിരെ കോടതിയിലെത്തി. തീരുമാനം പുനപ്പരിശോധിക്കാൻ കോടതി പറഞ്ഞിട്ടും തീരുമാനം നീളുകയാണ്. പല തവണ നിർദേശിച്ചിട്ടും നടപ്പാകാത്ത സാഹചര്യത്തിലാണു കോടതി നടപടി.

English Summary: Industries Director Should Plant 100 Trees, Says HighCourt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com