ADVERTISEMENT

കൊല്ലം ∙ ചേരിചേരാ നയത്തിന്റെ വക്താക്കളായി ലോകരാജ്യങ്ങൾക്കു മുന്നിൽ അന്തസ്സോടെ തലയുയർത്തി നിന്നിരുന്ന ഇന്ത്യ ഇപ്പോൾ അമേരിക്കയുടെ കാൽക്കീഴിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് ഇന്ന് ഏറ്റവും ഒറ്റപ്പെട്ട രണ്ടു നേതാക്കൾ തമ്മിലുള്ള സംഗമമാണു നടന്നത്. അതൊരു കരിദിനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ആഗോളവൽക്കരണത്തിന്റെ കാര്യത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. ദുരിതം കൊണ്ടു പൊറുതിമുട്ടിയ കർഷകർ നടത്തുന്ന പ്രക്ഷോഭങ്ങളെ തോക്കു കൊണ്ടു നേരിടുകയാണു കേന്ദ്രം. പ്രക്ഷോഭങ്ങൾ നേരിടാൻ വർഗീയതയെ എത്രത്തോളം ആളിക്കത്തിക്കാമെന്നാണു സർക്കാർ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കെ.കെ രാഗേഷ് എംപി അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ എം.എം.മണി, ജെ.മേഴ്സിക്കുട്ടിയമ്മ, എം.സി.മൊയ്തീൻ. കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എൻ.ബാലഗോപാൽ, അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്‌ല, മുൻ സംസ്ഥാന സെക്രട്ടറി കെ.വി.രാമകൃഷ്ണൻ, കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള, ബേബി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.  സമ്മേളനത്തിനു മുന്നോടിയായി നടത്തിയ റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു. 

English summary: Pinarayi Vijayan against Trump's India visit  

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com