ADVERTISEMENT

മലപ്പുറം ∙ കോവിഡ് 19 പടർന്നുപിടിച്ച ഇറ്റലിയിൽനിന്ന് നാട്ടിലേക്കു മടങ്ങാനെത്തിയ 40 മലയാളികൾ റോം വിമാനത്താവളത്തിൽ കുടുങ്ങി. കൂട്ടത്തിൽ ഗർഭിണികളും കുട്ടികളുമുണ്ട്. രോഗബാധയില്ലെന്ന സാക്ഷ്യപത്രം, ഇറ്റലിയിലെ ആരോഗ്യവിദഗ്ധരിൽനിന്ന് ഹാജരാക്കാതെ ആരെയും കൊണ്ടുവരരുതെന്ന് ഇന്ത്യൻ സർക്കാർ കർശനനിർദേശം നൽകിയതാണ് കാരണമെന്ന് എമിറേറ്റ്സ് വിമാനക്കമ്പനിയും വിമാനത്താവള അധികൃതരും യാത്രക്കാരെ അറിയിച്ചു. 

പ്രാദേശികസമയം വൈകിട്ട് 3.10നുള്ള റോം‌– ദുബായ്– കൊച്ചി വിമാനം ഇവരെ കയറ്റാതെ പുറപ്പെടുകയും ചെയ്തു.  എന്നാൽ വിഷയത്തിൽ  കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്നു യാത്രക്കാർ പറഞ്ഞു.

English summary: Covid 19: Malayalis stranded in Rome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com