ADVERTISEMENT

തിരുവനന്തപുരം ∙ ബവ്റിജസ് മദ്യവിൽപനശാലകളും കള്ളുഷാപ്പുകളും ബാറുകളും അടച്ച സാഹചര്യത്തിൽ വ്യാജമദ്യവും കഞ്ചാവും മറ്റു ലഹരിപദാർഥങ്ങളും വർധിച്ചേക്കുമെന്ന് സർക്കാരിന് ആശങ്ക. ഇതേ തുടർന്ന് സംസ്ഥാനത്ത് അവശ്യ വകുപ്പുകളുടെ കൂട്ടത്തിൽ എക്‌സൈസ് വകുപ്പിനെയും ഉൾപ്പെടുത്തി. എക്‌സൈസ് ഓഫിസുകളും അത്യാവശ്യം വേണ്ട ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കുമെന്ന് എക്‌സൈസ് കമ്മിഷണർ എസ്.അനന്തകൃഷ്ണൻ അറിയിച്ചു. 

ജീവനക്കാർക്ക് മാസ്‌ക്, കയ്യുറ , സാനിറ്റൈസറുകൾ, സോപ്പ് തുടങ്ങിയവ മേലധികാരികൾ ലഭ്യമാക്കണം. എല്ലാ എൻഫോഴ്‌സ്‌മെന്റ് /ഓഫിസ് ജീവനക്കാരും ടെലിഫോൺ വഴി എപ്പോഴും ലഭ്യമായിരിക്കണം.  ബവ്റിജസ്  വെയർഹൗസുകൾ, വിവിധ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന മദ്യം സംരക്ഷിക്കാൻ അടിയന്തര നടപടി കൈക്കൊള്ളാൻ എല്ലാ ഡിവിഷനിലെയും ഡപ്യൂട്ടി കമ്മിഷണർമാർക്കു നിർദേശം നൽകി. 

സാനിറ്റൈസർ നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യം, ഡിസ്റ്റിലറികൾ, ബ്രുവറികൾ എന്നിവിടങ്ങളിലെ മദ്യം, സ്പിരിറ്റ് എന്നിവ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. കള്ളുചെത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അത്തരം തെങ്ങുകൾ നശിച്ചുപോകാതിരിക്കാനുള്ള നടപടികളും ഡപ്യൂട്ടി കമ്മിഷണർമാർ സ്വീകരിക്കണം. പ്രവർത്തനം നിഷേധിച്ച ബാറുകൾ, ബിയർ പാർലറുകൾ ഔട്ട്‌ലെറ്റുകൾ, ക്ലബ്ബുകൾ തുടങ്ങിയവ ഏപ്രിൽ 14 വരെ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ള ശുചിത്വവും അകലവും ജീവനക്കാർ പാലിക്കണമെന്നും എക്‌സൈസ് കമ്മിഷണർ അറിയിച്ചു..

English summary: Kerala lockdown; Excise office will open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com