ADVERTISEMENT

തിരുവനന്തപുരം ∙ വിദേശമദ്യ വിൽപനശാലകളും കള്ളുഷാപ്പുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ മന്ത്രിസഭ തീരുമാനിച്ചു. കള്ളുചെത്തും നിരേ‍ാധിച്ചു. സ്റ്റേ‍ാക്കുള്ള കള്ള് നശിപ്പിക്കും. ഓൺലൈൻ മദ്യ വിൽപനയ്ക്കായി അബ്കാരി നിയമ ഭേദഗതി അടക്കമുള്ള സാധ്യത പരിശോധിക്കാൻ എക്സൈസ് വകുപ്പിനെ ചുമതലപ്പെടുത്തി. 

കേന്ദ്രം പ്ര ഖ്യാപിച്ച അവശ്യസാധനങ്ങളുടെ പട്ടികയിൽ മദ്യ ഇല്ല. ഈ സാഹചര്യത്തിൽ ഇന്നലെ രാവിലെ മദ്യവിൽപന ശാലകൾ തുറന്നില്ല. മന്ത്രിസഭാ തീരുമാനം വരെ കാത്തിരിക്കാനായിരുന്നു നിർദേശം. മന്ത്രിസഭാ തീരുമാനത്തെ തുടർന്നു ബവ്റിജസ് കോർപറേഷന്റെയും (267 എണ്ണം) കൺസ്യൂമർഫെഡിന്റേയും (39) മുഴുവൻ വിൽപനശാലകളും അടച്ചു. ബാറുകൾ തുറക്കേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു. ബാറുകളിലെ കൗണ്ട൪ വിൽപനയും ഇനി ഉണ്ടാവില്ല. സംസ്ഥാനത്ത് എതാണ്ട് 5,300 ഷാപ്പുകളുണ്ട്. ചെത്തുതൊഴിലാളികൾ കാൽ ലക്ഷത്തിലേറെ വരും. 

English summary: All liquor shops closed in Kerala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com