ADVERTISEMENT

വാളയാർ (പാലക്കാട്) ∙ സംസ്ഥാനാന്തര ഉടമ്പടി ലംഘിച്ച് കേരളത്തിന്റെ ചരക്കുനീക്കം സ്തംഭിപ്പിക്കാൻ വീണ്ടും തമിഴ്നാടിന്റെ ശ്രമം. തമിഴ്നാട്ടിലേക്കു ചരക്കെടുക്കാൻ പോയ കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ തമിഴ്നാട് അതിർത്തിയിൽ തടഞ്ഞു തിരിച്ചയച്ചു. 

ഇന്നലെ ഇരുന്നൂറിലേറെ വാഹനങ്ങൾ തമിഴ്നാടിന്റെ നടപടിയിൽ കുടുങ്ങി കേരളത്തിലേക്കു മടങ്ങി. അതേസമയം, തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു ചരക്കുമായെത്തിയ വാഹനങ്ങളെ കടത്തിവിട്ടു. കേരളത്തിൽ നിന്നു വാഹനങ്ങൾ ചരക്കെടുക്കാൻ തമിഴ്നാട്ടിലേക്കു പോകരുതെന്നാണു തമിഴ്നാട് സർക്കാരിന്റെ നിർദേശമെന്നും ചാവടിയിൽ പരിശോധനയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ സംഘം പറഞ്ഞു. വരും ദിവസങ്ങളിലും ചരക്കെടുക്കാൻ കേരള വാഹനങ്ങൾ പോകാതിരുന്നാൽ സംസ്ഥാനത്തേക്കുള്ള ചരക്കു ഗതാഗതം സ്തംഭിച്ചേക്കും. 

തമിഴ്നാട്ടിലെ വാഹനങ്ങൾ ഉപയോഗിച്ചു കേരളത്തിലേക്കു ചരക്കു കടത്തിയാൽ മതിയെന്നാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന നിർദേശം. പാലക്കാട് ആർഡിഒ തമിഴ്നാട് ഉദ്യോഗസ്ഥ സംഘവുമായി സംസാരിച്ചു. വിഷയം കോയമ്പത്തൂർ കലക്ടറെ അറിയിച്ചെന്നും ഉടൻ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

English summary: Goods carriers blocked in Tamil Nadu check post

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com