ADVERTISEMENT

∙നിരീക്ഷണ കാലാവധി പൂർത്തിയാക്കിയവർക്ക് വീണ്ടും രോഗസാധ്യതയുണ്ടോ?

രോഗമുള്ളവരുമായി അടുത്തിടപഴകിയാൽ രോഗം പടരാനുള്ള സാധ്യതയുണ്ട്. പരമാവധി വീടുകളിൽത്തന്നെ കഴിയുകയാണു സുരക്ഷിതം.

∙ഒരുതവണ കോവിഡ് വന്നവർക്ക് വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടോ?

വീണ്ടും രോഗം വരില്ലെന്ന് ഉറപ്പിച്ചു പറയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് പ്രതിരോധമാർഗങ്ങൾ പിന്തുടരുകയാണു നല്ലത്.

∙കുഞ്ഞുങ്ങൾക്കു പ്രതിരോധമരുന്ന് നൽകാൻ ആശുപത്രിയിൽ പോകാമോ?

പ്രതിരോധമരുന്ന് നൽകാനുള്ള കാലാവധി ബാക്കിയുണ്ടെങ്കിൽ കാത്തിരിക്കുക. ഇല്ലെങ്കിൽ തൊട്ടടുത്തുള്ള ആശാ വർക്കറുമായി ബന്ധപ്പെടുക. അവർ ആവശ്യമായ നിർദേശം നൽകും.

∙ബെംഗളൂരുവിൽ നിന്ന് ഇപ്പോൾ കേരളത്തിലേക്കു വരാൻ അനുമതിയുണ്ടോ?

ഇല്ല. മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾ അതതു സ്ഥലങ്ങളിൽത്തന്നെ തുടരണം. അതിർത്തികൾ അടച്ചതിനാൽ ആരെയും പ്രവേശിപ്പിക്കില്ല.

∙ഡെന്റൽ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇപ്പോൾ ചികിത്സ നടത്തുന്നതു സുരക്ഷിതമാണോ?

ഡോക്ടറുമായി ഫോണിൽ രോഗവിവരം സംസാരിക്കുക. അടിയന്തരമല്ലാത്ത ചികിത്സയാണെങ്കിൽ കുറച്ചു ദിവസം മാറ്റിവയ്ക്കുന്നതാണു സുരക്ഷിതം. അടിയന്തര ചികിത്സയാണെങ്കിൽ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുക.

∙സാനിറ്റൈസർ ഉപയോഗിച്ച ശേഷം പാചകം ചെയ്താൽ കൈ പൊള്ളാൻ സാധ്യതയുണ്ടോ?

സാധാരണഗതിയിൽ സാനിറ്റൈസർ ഉപയോഗിച്ചാൽ സെക്കൻഡുകൾക്കുള്ളിൽ അതു ബാഷ്പീകരിച്ചു പോകും. അതിനിടയിൽ തീയുമായി സമ്പർക്കമുണ്ടായാൽ മാത്രമേ, പൊള്ളലിനുള്ള സാധ്യതയുള്ളൂ. സാനിറ്റൈസറിന്റെ അളവ് കൂടിയാൽ ബാഷ്പീകരിക്കാനുള്ള സമയം കൂടും. അടുപ്പിനടുത്തു സാനിറ്റൈസർ ബോട്ടിൽ വയ്ക്കാതിരിക്കുന്നതാണു സുരക്ഷിതം.

കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾ 70126 68146  എന്ന വാട്സാപ് നമ്പറിൽ അയയ്ക്കുക. 

കൂടുതൽ വിവരങ്ങൾക്ക് ദിശ ഹെൽപ്‌ലൈൻ നമ്പർ 1056.

English summary: Doubts and answer about COVID 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com