ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് ബാധ കണക്കിലെടുത്ത് ട്രഷറികളിലെ തിരക്ക് ഒഴിവാക്കാനായി അടുത്ത മാസത്തെ സർവീസ് പെൻഷൻ വിതരണത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ രണ്ടിനാണ് പെൻഷനും ശമ്പളവും വിതരണം ചെയ്തു തുടങ്ങുക. ഓരോ ട്രഷറിയിൽ നിന്നും പെൻഷൻ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് (പിടിഎസ്ബി) മുഖേന പെൻഷൻ വാങ്ങുന്നവർക്ക് അവരുടെ അക്കൗണ്ട് നമ്പർ അവസാനിക്കുന്ന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് തീയതി നിശ്ചയിച്ചു നൽകിയിട്ടുള്ളത്. ഏപ്രിൽ 2 മുതൽ 7 വരെയാണ് ക്രമീകരണം.

ഇൗ ദിവസങ്ങളിൽ സംസ്ഥാനത്തെ 223 ട്രഷറികളിലെയും ടെല്ലർ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും, പ്രവൃത്തി സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാക്കും. തിരക്കിൽപ്പെടാതിരിക്കാനായി ആദ്യ ദിവസങ്ങളിൽ പെൻഷൻ വാങ്ങുന്നതു മാറ്റിവയ്ക്കണമെന്നു മന്ത്രി തോമസ് ഐസക് അഭ്യർഥിച്ചു.

ട്രഷറിയിൽ നേരിട്ട് എത്താൻ കഴിയാത്തവർ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ഒപ്പിട്ട ചെക്കിനൊപ്പം സമർപ്പിച്ചാൽ പണം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിനൽകും. ട്രഷറി വഴി ശമ്പളം വാങ്ങുന്നവർക്ക് ഏതു ദിവസവും എത്താം. ബാങ്കു വഴി പെൻഷനും ശമ്പളവും വാങ്ങുന്നവർക്ക് പതിവു പോലെ തന്നെയാണു നടപടിക്രമങ്ങൾ. ശമ്പള ബില്ലുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

കാസർകോട് ജില്ലയിൽ ഇൗ മാസം 31 വരെ ജില്ലാ ട്രഷറി മാത്രമേ പ്രവർത്തിക്കൂ എങ്കിലും ഏപ്രിൽ 2 മുതൽ പെൻഷനും ശമ്പളവും നൽകാനായി എല്ലാ ശാഖകളും തുറക്കും. 

ട്രഷറിയിൽ എത്തേണ്ടത് ഇൗ ക്രമത്തിൽ

∙ ഏപ്രിൽ 2: പിടിഎസ്ബി അക്കൗണ്ട് നമ്പർ പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്നവർ

∙ ഏപ്രിൽ 3: അക്കൗണ്ട് നമ്പർ രണ്ടിലും മൂന്നിലും അവസാനിക്കുന്നവർ

∙ ഏപ്രിൽ 4: അക്കൗണ്ട് നമ്പർ നാലിലും അഞ്ചിലും അവസാനിക്കുന്നവർ

∙ ഏപ്രിൽ 6: അക്കൗണ്ട് നമ്പർ ആറിലും ഏഴിലും അവസാനിക്കുന്നവർ

∙ ഏപ്രിൽ 7: അക്കൗണ്ട് നമ്പർ എട്ടിലും ഒൻപതിലും അവസാനിക്കുന്നവർ

English summary: Kerala pension distribution

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com