ADVERTISEMENT

തിരുവനന്തപുരം ∙ സാധാരണ പരോളിൽ പോയ 105 തടവുകാർക്ക്  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രിൽ 15 വരെ ജാമ്യമായി കണക്കാക്കി സർക്കാർ അവധി നൽകിയെന്നു ജയിൽ മേധാവി ഋഷിരാജ് സിങ് അറിയിച്ചു. പരോളിൽ കഴിയുന്നവർക്കു തിരികെ ജയിലിൽ എത്താൻ യാത്രാസൗകര്യവുമില്ല. ഇത്തരം തടവുകാർ ഏപ്രിൽ 16നു പ്രാദേശിക പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. തിരികെയെത്തുമ്പോൾ സർക്കാർ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ട് ഹാജരാക്കണം. 

ജയിലിൽ പ്രവേശിച്ച ശേഷം ആരോഗ്യ വകുപ്പു നിഷ്കർഷിച്ചിട്ടുള്ള നിരീക്ഷണ കാലം ജയിലിൽ ക്വാറന്റീനിൽ കഴിയണം. പൂജപ്പുര സെൻട്രൽ ജയിൽ–10, കണ്ണൂർ–10,വിയ്യൂർ–13, ചീമേനി–26, നെട്ടുകാൽത്തേരി–45 , പൂജപ്പുര വനിതാ ജയിൽ –1 എന്നിവർക്കാണ് ഈ ആനുകൂല്യം. സാധാരണ അവധി ലഭിച്ചു വരുന്ന തടവുകാർക്ക് തുടർച്ചയായി 60 ദിവസം പരോൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 932 തടവുകാർക്ക് ഈ ആനുകൂല്യം ലഭിക്കും

English summary: Lock down; Parole extends for prisoners in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com