ADVERTISEMENT

തിരുവനന്തപുരം ∙ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സർവീസ് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കാനിരിക്കെ ട്രഷറികളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും വിന്യസിക്കും. പെൻഷൻകാർ ട്രഷറിയിലും ബാങ്കിലും എത്തേണ്ട സമയക്രമം പുറത്തിറക്കി. 5.64 ലക്ഷം പെൻഷൻകാരിൽ 4.34 ലക്ഷവും ട്രഷറി വഴിയാണു പണം കൈപ്പറ്റുന്നത്. ഒരു ലക്ഷം പേർ ബാങ്ക് വഴിയും 30,000 പേർ പോസ്റ്റ് ഓഫിസ് വഴിയും കൈപ്പറ്റുന്നു. 

പെൻഷൻ വിതരണത്തിന് 9 മുതൽ വൈകിട്ട് 5 വരെ ട്രഷറി പ്രവർത്തിക്കും. ബാങ്കുകൾ നാലാം തീയതി വരെ രാവിലെ 10 മുതൽ 4 വരെ പ്രവർത്തിക്കും. നിശ്ചിത തീയതികളിൽ വാങ്ങാത്തവർക്ക് ഇൗ മാസം 7നു ശേഷം ഏതു പ്രവൃത്തി ദിവസവും വാങ്ങാം. നിശ്ചയിച്ച ക്രമം തെറ്റിച്ച് 7നു മുൻപ് എത്തുന്നവർക്ക് പെൻഷൻ നൽകില്ല. 

പോസ്റ്റ് ഓഫിസ് വഴി നാളെ മുതൽ

പോസ്റ്റ് ഓഫിസ് വഴി പെൻഷൻ കൈപ്പറ്റുന്നവർക്കു നാളെ മുതൽ ലഭിച്ചു തുടങ്ങുമെന്നു ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ വ്യക്തമാക്കി. ഇന്നലെ ബാങ്ക് അവധിയായതിനാൽ വിതരണം ചെയ്യാനുള്ള പെൻഷൻ തുക തപാൽ വകുപ്പിനു ട്രഷറിയിൽ നിന്നു കൈമാറി കിട്ടിയിട്ടില്ല. ഇന്നു പണം ലഭിച്ചാൽ നാളെ മുതൽ പെൻഷൻ തുക വീട്ടിലെത്തിച്ചു തുടങ്ങും. 

ക്യൂവിൽ നിൽക്കുമ്പോൾ

∙സാനിറ്റൈസർ ഇടയ്ക്കിടെ ഉപയോഗിക്കാം. 

∙ട്രഷറിയിലും ബാങ്കിലും ഹാൻഡ് വാഷും സാനിറ്റൈസറും ലഭ്യം. 

∙ക്യൂവിൽ നിൽക്കുമ്പോൾ പരസ്പരം ഒരു മീറ്റർ അകലം. 

∙ഒരു സമയം പരമാവധി 5 പേരെ മാത്രമേ ഒരു കൗണ്ടറിനു മുന്നിൽ അനുവദിക്കൂ. 

∙ഓരോ ട്രഷറിയിലും 5 മുതൽ 6 വരെ കൗണ്ടറുകളുണ്ടാവും.

English summary: Pension and salary distribution starts in Kerala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com