കാഞ്ഞങ്ങാട് ∙ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാവാ നഗറിലെ നുറുദ്ദീന്റെയും മഹ്റൂഫയുടെയും മകൻ മുഹമ്മദ് ബാഷിർ (4), ബന്ധു നാസറിന്റെയും താഹിറയുടെയും മകൻ അജ്നാസ് (6), നാസറിന്റെ സഹോദരൻ സാമിറിന്റെയും റസിയയുടെയും മകൻ മുഹമ്മദ് മിസ്ഹബ് (6) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നോമ്പുതുറ കഴിഞ്ഞിട്ടും കുട്ടികളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീടിന് 100 മീറ്റർ അകലെയുള്ള ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു പേരും കളിക്കാനിറങ്ങിയതാണ്.
ഇതിനിടെ വൈകിട്ട് മഴ പെയ്തു. ഈ സമയം കുട്ടികൾ സമീപ വീടുകളിൽ ഉണ്ടാകുമെന്നു കരുതി. നോമ്പുതുറ കഴിഞ്ഞിട്ടും കുട്ടികളെ കാണാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ദുരന്തമറിയുന്നത്. അജ്നാസും മിസ്ഹബും കടപ്പുറം പിപിടിഎസ്എൽപി സ്കൂളിലെ യുകെജി വിദ്യാര്‍ഥികളാണ്.
English summary: 3 children drowned in Kanhangad