ADVERTISEMENT

കൊച്ചി ∙ വിമാനം ചാർട്ടർ ചെയ്തിട്ടും ഇന്ത്യയിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ സഹാറ മരുഭൂമിയിൽ കുടുങ്ങി 50 മലയാളികൾ ഉൾപ്പെടുന്ന 150 അംഗ ഇന്ത്യൻ സംഘം. അൽജീറിയയിൽ സഹാറ മരുഭൂമിയിൽ പ്രവർത്തിക്കുന്ന ജപ്പാൻ ഗ്യാസ് കമ്പനി കോർപറേഷന്റെ ഓയിൽ റിഫൈനറിയിൽ ജോലി ചെയ്യുന്നവരാണ് ഇവർ. നാട്ടിലെത്തിയാൽ ക്വാറന്റീനിൽ പോകാൻ ഹോട്ടൽ മുറികൾ വരെ ബുക്ക് ചെയ്തവരാണ് സംഘത്തിൽ. 

പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ പൗരൻമാരെ കൊണ്ടുപോയെങ്കിലും ഇന്ത്യയിൽനിന്ന് അനുകൂല മറുപടി ലഭിച്ചില്ലെന്നു സംഘത്തിലുള്ള നിലമ്പൂർ കാട്ടിച്ചിറ സ്വദേശി ബിജി ഏബ്രഹാം പറയുന്നു. ഏപ്രിൽ 10ന് അൽജീരിയയിൽ ലോക്ഡൗൺ തുടങ്ങി. ഇതോടെ നാട്ടിലേക്കു മടങ്ങാൻ രേഖകൾ തയാറാക്കി വിമാനം ചാർട്ടർ ചെയ്തു. പക്ഷേ, ഒരു മാസം പിന്നിട്ടിട്ടും ഇന്ത്യയിൽ വിമാനം ഇറങ്ങുന്നതിന് അനുമതി ലഭിച്ചില്ല. വ്യോമയാന ഡയറക്ടർ ജനറലിന് (ഡിജിസിഎ) അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

പ്രധാനമന്ത്രിക്കും വിദേശകാര്യ വകുപ്പിനും കത്തുകളയച്ചു. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അൽജീറിയയിലെ ഇന്ത്യ, ജപ്പാൻ എംബസികളുടെ ശ്രമവും ഫലിച്ചില്ല. റിഫൈനറിയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള നഗരത്തിൽ നിന്നാണു ഭക്ഷ്യസാധനങ്ങൾ എത്തിക്കേണ്ടത്. അത്രതന്നെ ദൂരെയാണ് ആശുപത്രിയുള്ളത്.

English Summary: Covid 19: Indians stranded in Sahara Desert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com