ADVERTISEMENT

കോഴിക്കോട് ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ഇളവു പ്രകാരം ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു കൂടത്തായി കൊലക്കേസ് മുഖ്യപ്രതി ജോളിയുടെ അപേക്ഷ. ജില്ലാ ജയിൽ സൂപ്രണ്ട് വഴിയാണു സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ കോടതി അപേക്ഷ പരിഗണിച്ചിട്ടില്ല. 

ഏഴു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ജയിലിൽ കഴിയുന്ന റിമാൻ‍ഡ്/വിചാരണ തടവുകാർക്കു മാർച്ച് 30ന് ഹൈക്കോടതി ഫുൾബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ജയിലുകളിൽ തടവുകാരുടെ എണ്ണം കുറയ്ക്കാനും സാമൂഹിക അകലം ഉറപ്പാക്കാനുമായിരുന്നു ഇത്. 611 തടവുകാരാണ് ഇങ്ങനെ ജാമ്യത്തിലിറങ്ങിയത്. ഈ ഇളവിൽ ഉൾപ്പെടുത്തി ജാമ്യം നൽകണമെന്നാണു ജോളിയുടെ അപേക്ഷ. 

എന്നാൽ ഏഴു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ റിമാൻഡിൽ കഴിയുന്നവർക്കുള്ള ഇളവ് ആറു കൊലക്കേസുകളിൽ പ്രതിയായ ജോളിക്കു ലഭിക്കാൻ സാധ്യതയില്ലെന്നു അഭിഭാഷകർ പറയുന്നു. ജാമ്യാപേക്ഷ കോടതി പരിഗണിക്കാത്തതിനാൽ പ്രോസിക്യൂഷൻ നിലപാട് അറിയിച്ചിട്ടില്ല. 

English Summary: Jolly for covid bail application

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com