ADVERTISEMENT

കൊച്ചി ∙ ലോക്ഡൗൺ കാലത്ത് കേരളത്തിൽ ആന്റിബയോട്ടിക് മരുന്ന് ഉപയോഗം പകുതിയിലേറെ കുറഞ്ഞു. നേരത്തേ ആകെ വിൽക്കുന്ന മരുന്നിൽ 50 ശതമാനത്തിലേറെ ആന്റിബയോട്ടിക്കുകളായിരുന്നു; എന്നാൽ ലോക്ഡൗണിൽ ഇത് 25 ശതമാനത്തിനു താഴെയായി. ഉദരരോഗ മരുന്നുകളുടെ വിൽപനയും ഏറെ കുറഞ്ഞു. ലോക്ഡൗണിനു മുൻപ്, 15 % വിൽപന ഈ വിഭാഗത്തിലായിരുന്നു.

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ മാറിയതോടെ അണുബാധകളും ഉദരരോഗങ്ങളും കുറഞ്ഞെന്ന് ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റിന്റെ ഗവേഷണ വിഭാഗമായ അവാക്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ദേശീയതലത്തിൽ ഏപ്രിലിൽ ആകെ മരുന്നു വിൽപനയിൽ 20 % കുറവുണ്ടായി.

വായുവിലൂടെ പകരുന്ന രോഗങ്ങളെ ചെറുക്കാൻ വീട്ടിലിരിപ്പിനായി. മാസ്ക് പോലുള്ള പ്രതിരോധമാർഗങ്ങളും ആന്റിബയോട്ടിക് വിൽപന കുറച്ചു. ലോക്‌ഡൗണിന്റെ ആദ്യഘട്ടത്തിൽത്തന്നെ ഇന്ത്യയിൽ ആന്റിബയോട്ടിക് വിൽപന 41% ഇടിഞ്ഞെന്ന് അവാക്സ് റിപ്പോർട്ടിൽ പറയുന്നു.

ഉത്തരേന്ത്യയിൽനിന്നു കേരളത്തിലേക്കുള്ള മരുന്നുവരവ് പൂർവസ്ഥിതിയിലായിട്ടില്ല. എങ്കിലും ഡിമാൻഡ് കുറഞ്ഞതിനാൽ മരുന്നുക്ഷാമമില്ലെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ പറയുന്നു.

English summary: Lockdown: Antibiotic sale drops in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com