ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് മൂലമുണ്ടായ പ്രത്യേക സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു സർക്കാർ പുതുക്കിയ ബജറ്റ് അവരിപ്പിക്കണമെന്നു കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ തിരക്കിട്ടു നടപടിക്രമങ്ങൾ ഗില്ലറ്റിൻ ചെയ്തു പാസാക്കിയെടുത്ത ബജറ്റിൽ റവന്യു വരുമാനം 114,635.9 കോടി രൂപയും ചെലവ് 129,837.37 കോടി രൂപയുമാണ്. അധിക നികുതി വരുമാനമായി 1103 കോടി രൂപയും പ്രതീക്ഷിച്ചിരുന്നു. ഈ കണക്കുകളെല്ലാം നിലവിലെ സാഹചര്യങ്ങളിൽ അപ്രായോഗികവുമാണ്. 

വായ്പാ പരിധി വർധന കൊണ്ടു ലഭിക്കുന്ന 18000 കോടി രൂപയ്ക്കു ശമ്പളവും പെൻഷനും പലിശയും കൊടുക്കാൻ കഴിയും. എന്നാൽ ബജറ്റിലെ പല വികസന പദ്ധതികളും വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നും കെ.സി.ജോസഫ് പറഞ്ഞു.

English Summary: K.C. Joseph demands new budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com