ADVERTISEMENT

തിരുവനന്തപുരം ∙ ബസുകളിലും ഓട്ടോ റിക്ഷകളിലും അനുവദിച്ചതിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നെന്നും ഇതിനെതിരെ കർശന പൊലീസ് ഇടപെടലിനു നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്ക് ധരിക്കാതെയും ഒട്ടേറെ പേർ യാത്ര ചെയ്യുന്നുണ്ട്. ഇവർക്കെതിരെ കേസ് എടുക്കും. 

∙ റെയിൽപ്പാതകളിലൂടെ നടക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കണം. ട്രെയിനുകള്‍ ഏതു സമയത്തും അപ്രതീക്ഷിതമായി കടന്നുവരാം. 

∙ ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിൽ ഒരേ സമയം ഒട്ടേറെ വിവാഹങ്ങൾ നടക്കുന്നതു കണക്കിലെടുത്താണു നിയന്ത്രണങ്ങൾ  ഏർപ്പെടുത്തിയത്. 

∙ ആറ്റിങ്ങൽ ആലംകോട് പലഹാര നിർമാണ യൂണിറ്റിൽ നിന്നു നഗരസഭ പിടിച്ചെടുത്ത 20 ചാക്ക് പലഹാരത്തിൽ നിർമാണ തീയതി ഒരാഴ്ചയ്ക്കു ശേഷമുള്ളതെന്നു കണ്ടു. ഇത്തരം കൃത്രിമങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. 

∙ തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്തു പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കും. 

പൊലീസിന് മഴക്കോട്ട് ഇനി പ്രതിരോധ കിറ്റ്

തിരുവനന്തപുരം ∙ മഴക്കോട്ട് കോവിഡ് പ്രതിരോധ കിറ്റായി രൂപാന്തരപ്പെടുത്തി കേരള പൊലീസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഇതു നിർമിച്ചത്. ശരീരം മുഴുവൻ മൂടുന്ന മഴക്കോട്ടും ബന്ധപ്പെട്ട മറ്റ് ആവരണങ്ങളുമൊക്കെ കഴുകി ഉപയോഗിക്കാവുന്നതും ധരിക്കാൻ എളുപ്പവുമാണ്. 

English summary: Lockdown: not allow more travelers in bus 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com