ADVERTISEMENT

കോഴിക്കോട് ∙ ശവ്വാൽ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) നാളെ ആയിരിക്കുമെന്നു മത നേതാക്കളും വിവിധ ഖാസിമാരും അറിയിച്ചു.

കോവിഡ് ലോക്ഡൗണിനെത്തുടർന്നു പളളികൾ അടഞ്ഞു കിടക്കുകയാണെങ്കിലും റമസാനിൽ 30 രാപകലുകൾ ആരാധനയ്ക്കായി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണു വിശ്വാസികൾ. 

ഇന്നു രാത്രി 9 വരെ അവശ്യസാധന കടകൾ തുറക്കാം

തിരുവനന്തപുരം ∙ ഇന്നു രാത്രി 9 വരെ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി. പെരുന്നാൾ ദിനമായ ഞായറാഴ്ച സമ്പൂർണ ലോക്ഡൗണിൽ ചില ഇളവുകൾ അനുവദിക്കും.

പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേർന്നുള്ള പെരുന്നാൾ നമസ്കാരം ഇക്കുറി ഒഴിവാക്കിയതു സമൂഹത്തിന്റെ സുരക്ഷയും താൽപര്യവും മുൻനിർത്തിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘പതിവുരീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്തെവിടെയുമില്ല. സമത്വത്തിന്റെയും സഹനത്തിന്റെയും അനുതാപത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുൽ ഫിത്ർ നൽകുന്നത്’– ആശംസകൾ നേർന്നു മുഖ്യമന്ത്രി പറഞ്ഞു.

English summary: Eid Al Fitr

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com