ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര തീരുമാനം വന്ന ശേഷമേ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കൂ എങ്കിലും, പഠനം മുടങ്ങാതിരിക്കാൻ ജൂൺ ഒന്നിനു തന്നെ ഓൺലൈൻ ക്ലാസ് ആരംഭിക്കും.

പ്രത്യേക ക്ലാസുകൾക്കു നൽകിയിരിക്കുന്ന പേര് ‘ഫസ്റ്റ് ബെൽ’. കൈറ്റ് വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പല സമയങ്ങളിലായാണ് ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ (പ്ലസ് വൺ ഒഴികെ) ക്രമീകരിച്ചിരിക്കുന്നത്. യുട്യൂബിലും ലഭ്യമാകും.

ആദ്യ ആഴ്ച ട്രയൽ അടിസ്ഥാനത്തിൽ സംപ്രേഷണം; 10,12 ക്ലാസുകാർക്കായി അതേ ദിവസം വൈകിട്ടും മറ്റുള്ളവർക്കു ശനി, ഞായർ ദിവസങ്ങളിലും പുനഃസംപ്രേഷണമുണ്ട്. ആദ്യ ആഴ്ചയിലെ ക്ലാസുകൾ ജൂൺ 8നു തുടങ്ങുന്ന ആഴ്ചയിൽ ആവർത്തിക്കുകയും ചെയ്യും. ആദ്യ ആഴ്ച ക്ലാസ് നഷ്ടമായവരെ കണ്ടെത്തി സൗകര്യം ഉറപ്പു വരുത്തിയ ശേഷമാകും പുനഃസംപ്രേഷണം. 

സ്കൂൾ തുറക്കുമ്പോൾ മാത്രം അധ്യാപകർ എത്തിയാൽ മതിയെന്നും സ്കൂൾ ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ ധാരണയായി.

English summary: Online school to start in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com