ADVERTISEMENT

തിരുവനന്തപുരം∙ പാളംതെറ്റി ഓടിയിരുന്ന ബവ്ക്യൂ വെർച്വൽ ക്യൂ ആപ്ലിക്കേഷൻ രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം മെല്ലെ ട്രാക്കിലേക്ക്. രണ്ടു ദിവസത്തെ അവധിക്കു ശേഷം ഇന്നു മദ്യവിൽപന പുനരാരംഭിക്കും.

ഇന്നത്തേക്കുള്ള 4.6 ലക്ഷത്തോളം ടോക്കണുകൾ ഇന്നലെ റജിസ്റ്റർ ചെയ്തു. 6.5 മിനിറ്റിനുള്ളിൽ 1 ലക്ഷം ടോക്കണും 26 മിനിറ്റിൽ 2 ലക്ഷവും ഒന്നരമണിക്കൂറിൽ 3 ലക്ഷം ടോക്കണും ബുക്ക് ചെയ്യപ്പെട്ടു. എന്നാൽ ടോക്കൺ പരിശോധിക്കാനുള്ള ക്യുആർ സംവിധാനം ഇനിയും ശരിയായിട്ടില്ല. ഓരോ മദ്യശാലയിലും ടോക്കൺ എടുത്തവരുടെ പട്ടിക ഇ–മെയിൽ ആയി നൽകി ഒത്തുനോക്കുന്ന രീതി തുടരും.

ചില ബാറുകൾ ബവ്റിജസ് കോർപറേഷനു നൽകിയ ജിപിഎസ് ലൊക്കേഷനിലെ പിഴവുകൾ മൂലമാണ് അവിടെ ബുക്കിങ്ങുകൾ ലഭിക്കാതിരുന്നതെന്ന് ഫെയർകോഡ് കമ്പനി വ്യക്തമാക്കി. പലരും ഇന്നലെ ശരിയായ ലൊക്കേഷൻ തന്നതോടെ പ്രശ്നം പരിഹരിച്ചു തുടങ്ങി. 

ആദ്യം 5 കിലോമീറ്റർ, പിന്നെ 10, 15, 20...

ആദ്യം ബുക്ക് ചെയ്യുന്നവർക്ക് 5 കിലോമീറ്റർ ചുറ്റളവിലുള്ള മദ്യശാല ലഭിക്കുന്ന തരത്തിൽ ആപ് ക്രമീകരിച്ചു. 5 കിലോമീറ്റർ ചുറ്റളവിലെ ബുക്കിങ് അവസാനിക്കുമ്പോൾ 10 കിലോമീറ്ററിൽ നോക്കും. പിന്നെ 15 കിലോമീറ്റർ, 20 കിലോമീറ്റർ എന്നിങ്ങനെയായിരിക്കും സോഫ്റ്റ്‌വെയർ കടകൾ തിരയുക.

English summary: Bev Q app errors fixed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com