ADVERTISEMENT

കൊട്ടാരക്കര∙  പാമ്പുകടിയേറ്റ് അഞ്ചൽ ഏറം വെള്ളിശ്ശേരിൽ ഉത്ര കൊല്ലപ്പെട്ട സംഭവത്തിൽ ഭർതൃപിതാവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്രയുടെതേന്നു സംശയിക്കുന്ന സ്വർണാഭരണങ്ങൾ ഭർത്താവ് സൂരജിന്റെ വീടിനു സമീപത്തുള്ള റബർ തോട്ടത്തിൽ നിന്ന് ഇന്നലെ രാത്രി പൊലീസ് കണ്ടെടുത്തിരുന്നു.

സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണു സ്വർണത്തെക്കുറിച്ചു സൂചന ലഭിച്ചത്. രണ്ടു പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു സ്വർണം. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്. ഇവരുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നു പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

English summary: Snake bite murder: Sooraj's father arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com