ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് ബാധിതരെക്കുറിച്ചുള്ള ലാബ് റിപ്പോർട്ടും സംസ്ഥാന സർക്കാരിന്റെ കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നു രേഖകൾ. സംസ്ഥാനത്താകെ കണക്കുകൾ മാറ്റിമറിക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണു തിരുവനന്തപുരം ജില്ലയിലെ 2 ദിവസത്തെ രേഖ പുറത്തായത്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെയ്ക്ക് 23 നും 24 നും ലഭിച്ച തിരുവനന്തപുരം ജില്ലയിലെ ലാബ് റിപ്പോർട്ടുകൾ അന്നേ ദിവസത്തെ സർക്കാർ കണക്കിൽ ഉൾപ്പെട്ടില്ല. ഇത് ഉൾപ്പെട്ടത് ദിവസങ്ങൾ കഴിഞ്ഞ്.

Covid - Corona Virus

23 ന് 9 പേർക്കു കോവിഡ് പോസിറ്റീവ് ആണെന്നാണു മെഡിക്കൽ കോളജിലെ ലാബ് റിപ്പോർട്ട്. മുംബൈയിൽ നിന്ന് എത്തിയ കിളിമാനൂർ മടവൂർ സ്വദേശികളായ 4 പേർ ഉൾപ്പെടെയാണിത്. എന്നാൽ 23 നു സംസ്ഥാനത്ത് 62 പേർക്കു കോവിഡ് ബാധിച്ചെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി നൽകിയ പട്ടികയിൽ തിരുവനന്തപുരത്തു രോഗികളേയില്ല.

Covid - Corona Virus

പരിശോധനയിൽ 24 ന് 9 പേർക്കു രോഗം സ്ഥിരീകരിച്ചു. അന്നു സംസ്ഥാനത്ത് ആകെ 53 രോഗികൾ; തിരുവനന്തപുരത്തു 12 രോഗികൾ. 23 ലെ രോഗികളിൽ നിന്നു 3 പേർ ഈ പട്ടികയിൽ ഇടംകണ്ടു. മടവൂർ സ്വദേശികളിൽ 3 പേരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയ സമയത്ത് ആരോഗ്യ വകുപ്പ് വെബ്സൈറ്റ് 4 പേരും രോഗബാധിതരാണെന്നു വെളിപ്പെടുത്തി. 23 ലെ ലാബ് റിപ്പോർട്ടിലുള്ള ബാക്കി 5 പേരുടെ കാര്യം അപ്പോഴും പുറത്തുവിട്ടില്ല.

corona-travel2

കേരളത്തിലെ കോവിഡ് പ്രതിരോധത്തെ വിമർശിച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ, രോഗികളുടെ യഥാർഥ കണക്കു പുറത്തുവിടുന്നില്ലെന്ന് 27ന് ആരോപിച്ചിരുന്നു. 28 നു മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ തിരുവനന്തപുരം ജില്ലയിൽ 7 രോഗികൾ ഉണ്ടെന്നാണ് അറിയിച്ചത്. ഇതിലെ 4 പേർ 23 ലെ പട്ടികയിൽ ഉൾപ്പെടേണ്ടവരായിരുന്നു.

English Summary: Mismatch in government data regarding covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com