ADVERTISEMENT

തൊടുപുഴ∙ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് കുറവൻ–കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്ത ആദിവാസി ഗോത്രത്തലവൻ ചെമ്പൻ കൊലുമ്പൻ ഓർമയായിട്ട് ഇന്ന് 50 വർഷം. പദ്ധതി കമ്മിഷൻ ചെയ്യുന്നതു കാണാനാകാതെ 1970 ജൂൺ 21ൽ തന്റെ 112–ാം വയസ്സിലാണ് ചെമ്പൻ കൊലുമ്പൻ വിടപറഞ്ഞത്. 

Idukki-arch-dam-construction
ഇടുക്കി ആർച്ച് ഡാം നിർമാണത്തിന്റെ ചിത്രം. എം.ജെ.ഫിലിപ്പ് പകർത്തിയത്

ഇടുക്കി മലയിലെത്തിയ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യു. ജെ. ജോൺ കൊലുമ്പനെ കണ്ടുമുട്ടിയതോടെയാണ് അണക്കെട്ടിന്റെ സ്ഥാനം സംബന്ധിച്ചു ചിന്ത ഉണ്ടാവുന്നത്. കുറവൻ–കുറത്തി മലകൾക്കിടയിൽ അണക്കെട്ടിന് അനുയോജ്യമായ സ്ഥലം കൊലുമ്പൻ, ജോണിന് കാണിച്ചുകൊടുത്തു. പിന്നീട് വിവിധ ഘട്ടങ്ങളിൽ അണക്കെട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു സഹായമായി ചെമ്പൻ കൊലുമ്പനും പിൻമുറക്കാരും കൂടെയുണ്ടായിരുന്നു. അന്നത്തെ സേവനങ്ങൾക്കു പ്രത്യുപകാരമായി അവസാനകാലത്ത് 60 രൂപ പെൻഷനായി കെഎസ്ഇബി നൽകി. കൊലുമ്പന്റെ കാലശേഷം മകന് 40 രൂപ പെൻഷൻ അനുവദിച്ചിരുന്നെങ്കിലും കാലക്രമേണ അതു നിർത്തലാക്കി. 

kuravan-kurathi
ദേ കുറവൻ കുറത്തി... ഇടുക്കി ആർച്ച് ഡാം നിർമിച്ച കുറവൻ - കുറത്തി മലനിരകൾ ചൂണ്ടി കാണിക്കുന്ന കൊലുമ്പന്റെ കൊച്ചുമകൻ ഭാസ്കരൻ കാണി. കൊലുമ്പനാണ് അണക്കെട്ട് നിർമിക്കാനുള്ള സ്ഥലം മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യു.ജെ.ജോണിന് കാണിച്ച് കൊടുത്തത്. ഇന്ന് കൊലുമ്പന്റെ 50–ാം ചരമവാർഷികം. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമിന്റെ നിർമാണ ഓർമകളുമായി കൊലുമ്പന്റെ പുതിയ തലമുറ ഇന്നും ഇവിടെയുണ്ട്. കൊലുമ്പന്റെ ഓർമയ്ക്കായി 2016ൽ നിർമാണം ആരംഭിച്ച ചെറുതോണി വെള്ളാപ്പാറയിലെ സ്മാരകം അടുത്ത മാസം തുറന്നുകൊടുക്കും.

English Summary: 50th death anniversary of Kolumban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com