കോവിഡ്: കേരളത്തിനു പുറത്ത് 9 മരണം

kolam-covid-for-arrested-person
SHARE

കോവിഡ് മൂലം കേരളത്തിനു പുറത്ത് 9 മലയാളികൾ കൂടി മരിച്ചു. ആലപ്പുഴ ചുനക്കരതെക്ക് തടത്തിൽ തെക്കേതിൽ പരേതനായ സുലൈമാൻ റാവുത്തറുടെ മകൻ സൈനുദ്ദീൻ (47), ചിറക്കടവം പാലത്തിൻ കീഴിൽ പി.എസ്.രാജീവ് (53), മാങ്കുറുശ്ശി വള്ളൂർതൊടി വി.സി.രാമകൃഷ്ണൻ (64), കൊല്ലം കരുനാഗപ്പള്ളി ശ്രീവർധനം സ്വദേശി മാലേത്ത് കിഴക്കേതിൽ സുരേന്ദ്രൻ പുരുഷോത്തമൻ (55), കായംകുളം ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ റാവുത്തർ (47), തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവൽ പുരയിടം മുഹമ്മദ് സലീം (45) എന്നിവർ സൗദിയിലും തൃശൂര്‍ ചാവടക്കാട് ഒരുമനയൂര്‍ സ്വദേശി എരിഞ്ഞികുളത്തിനടുത്ത് താമസിക്കുന്ന കൃഷ്ണന്‍ കുട്ടി (65), ആലപ്പുഴ സ്വദേശി ജസ്റ്റിൻ (41) എന്നിവർ മസ്കത്തിലും മരിച്ചു.

പാലക്കാട്‌ വലിയപാടം വടക്കേ ചുണ്ടയിൽ പരേതനായ നാരായണൻ കുട്ടി നായരുടെ ഭാര്യ പത്‌മിനിയമ്മ (85) കണ്ണൂർ ചെറുകുന്ന് കവിണിശ്ശേരി മാടവളപ്പിൽ പത്‍മനാഭൻ (58) എന്നിവർ മുംബൈയിലും തൃശൂർ ചാവക്കാട് കുറ്റിക്കാട്ടിൽ അടിമ വീട് കുടുംബാംഗം മുഹമ്മദ് ഷഫി (56) ബെംഗളൂരുവിലും മരിച്ചു. 

സൈനുദ്ദീന്റെ ഭാര്യ: മാജിദ. മക്കൾ: സൽമാൻ, സഫാൻ. മാതാവ് : ആമിന ബീവി. 

രാജീവിന്റെ ഭാര്യ: ബിന്ദു. മക്കൾ: അശ്വിൻ രാജ്, കാർത്തിക് രാജ്. 

രാമകൃഷ്ണന്റെ ഭാര്യ: പ്രേമ. മക്കൾ പ്രബിത, പ്രദീപ് (ഒമാൻ), അശ്വതി. മരുമക്കൾ: പരമേശ്വരൻ, പ്രവീണ, വിനോദ്. 

പത്മിനിയമ്മയുടെ സംസ്കാരം നടത്തി. മക്കൾ: മല്ലിക, ചന്ദ്രിക, സ്വർണലത, ഉണ്ണിക്കൃഷ്ണൻ, കൃഷ്ണപ്രസാദ്‌, മരുമക്കൾ: വേണുഗോപാൽ, മുരളീധരൻ, ശിവപ്രകാശ്, അനിത, പുഷ്പ. 

പത്‌മനാഭന്റെ സംസ്കാരം നടത്തി. ഭാര്യ: കൗസല്യ. മക്കൾ: നിധിൻ, നിമിഷ. ഇതോടെ, മഹാരാഷ്ട്രയിലെ മലയാളി മരണങ്ങൾ 36. ഇതിൽ 35 മരണവും മുംബൈയിൽ. 

മുഹമ്മദ് ഷഫിയുടെ ഭാര്യ: റസിയ. മക്കൾ: സെയ്താബി, മുഹമ്മദ് റഫീക്ക്.

സുരേന്ദ്രൻ പുരുഷോത്തമന്റെ ഭാര്യ: ഉഷ. മക്കൾ: സന്ദീപ്, സനൂപ്.

മുഹമ്മദ് സലീമിന്റെ ഭാര്യ: മസീദ. മക്കൾ: മുഫീദ, സഫ, റിദ.

English summary: Malayalis dies of Covid abroad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA