ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിന്റെ കാര്യത്തിൽ കൊച്ചി നഗരം സംസ്ഥാന ശരാശരിയെക്കാൾ മുകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. തിരുവനന്തപുരത്തെ സ്ഥിതി കൊച്ചിയിലും കോഴിക്കോടും ആവർത്തിക്കാൻ പാടില്ല. അതിനാൽ അവിടെ പരിശോധന വർധിപ്പിക്കും. അശ്രദ്ധ കാണിച്ചാൽ ഏതു നിമിഷവും സൂപ്പർ സ്പ്രെഡും അതിലൂടെ സമൂഹ വ്യാപനവും ഉണ്ടാകുമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.

ബ്രേക്ക് ദ് ചെയിൻ ശക്തമായി മുന്നോട്ടു കൊണ്ടുപോയാൽ ട്രിപ്പിൾ ലോക്ഡൗൺ പോലുള്ള കടുത്ത നടപടികൾ ഒഴിവാക്കാം. കോവിഡ് ഭേദമായവർ 7 ദിവസം വീടുകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

കേരളത്തിലേക്ക് 4.99 ലക്ഷം പേർ

ലോക്ഡൗൺ ആരംഭിച്ചശേഷം 4.99 ലക്ഷം പേർ കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഇതിൽ 64.35% പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്.  വിദേശത്തു നിന്നു വന്നവരിൽ പകുതിയോളവും യുഎഇയിൽ നിന്നുള്ളവർ. കേരളത്തിലേക്കു വന്നവരിൽ 2553 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളത്തിലേക്ക് എത്തിയവരിൽ 2384 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ വിദേശത്തു നിന്നു വന്നവർ 1489 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 895 പേരുമാണ്. ഏറ്റവും കൂടുതൽ ചികിത്സയിലുള്ളത് മലപ്പുറത്ത്–356. കണ്ണൂർ–299, ആലപ്പുഴ – 210, എറണാകുളം  209 എന്നിങ്ങനെയാണ് ഇരുന്നൂറിലേറെ പേർ ചികിത്സയിലുള്ള ജില്ലകൾ. ഏറ്റവും കുറവു രോഗികൾ വയനാട്ടിൽ 41.

രോഗമുക്തി നേടി 111 പേർ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഏറ്റവുമധികം പേർക്കു കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത ഇന്നലെ ആശ്വാസമായി 111 പേരുടെ രോഗമുക്തി. ഇന്നലെ 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വാറന്റീനിലുള്ളത് 1,83,542 പേർ.

English Summary: Covid situation in Kochi critical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com