ADVERTISEMENT

കൊച്ചി/കോഴിക്കോട് ∙ സ്വർണക്കടത്ത് കേസിൽ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശികളായ അബൂബക്കർ പഴേടത്ത് (60), പി.എം. അബ്ദുൽ ഹമീദ് (54) എന്നിവരെക്കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. നേരത്തേ പിടിയിലായ വേങ്ങര സ്വദേശി എടക്കണ്ടൻ സെയ്തലവിയുമായി ബന്ധപ്പെട്ട് സ്വർണക്കടത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് ഇരുവരുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കോടതി 2 പേരെയും റിമാൻഡ് ചെയ്തു. 

കോഴിക്കോട് അരക്കിണർ ഹെസ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ കസ്റ്റംസ് ഇന്നലെ റെയ്ഡ് നടത്തി അവിടെയുണ്ടായിരുന്ന മുഴുവൻ സ്വർണവും (3.72 കിലോഗ്രാം) പിടിച്ചെടുത്തു. ഇതിന് 1.70 കോടി രൂപ വിലവരും. ജ്വല്ലറി പാർട്നർ കൊടുവള്ളി മാനിപുരം കൈവേലിക്കൽ കെ.വി.മുഹമ്മദ് അബ്ദു ഷമീം (26), വട്ടക്കിണർ കോങ്കണിപ്പറമ്പ് ജാസ്മഹൽ സി.വി. ജിഫ്സൽ (39) എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഇവർ സ്വർണക്കടത്തിനു മുതൽമുടക്കിയവരാണെന്നാണു നിഗമനം. നഗരത്തിൽ എൽഇഡി സ്റ്റോർ നടത്തുന്ന ജിഫ്സൽ നെടുമ്പാശ്ശേരി വഴി 6 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ 2019 ഓഗസ്റ്റിൽ അറസ്റ്റിലായിട്ടുണ്ട്. മറ്റു ജ്വല്ലറികളിലും പങ്കാളിത്തമുള്ള  ഷമീമിന് തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ മുഖ്യപ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നു കസ്റ്റംസ്  കണ്ടെത്തി.  പലവട്ടം തിരുവനന്തപുരത്തെത്തി ഇവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 

English summary: Gold seized from Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com