ADVERTISEMENT

പാലക്കാട് ∙ കേ‍ാവിഡിനെത്തുടർന്നുള്ള സാമ്പത്തിക തകർച്ചയും സാമൂഹിക പ്രശ്നങ്ങളും മുതലെടുത്തു മനുഷ്യക്കടത്തു സംഘങ്ങൾ സജീവമാകുമെന്നു രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകി. ഇതേത്തുടർന്ന്, എല്ലാ ജില്ലകളിലും മനുഷ്യക്കടത്തു വിരുദ്ധ യൂണിറ്റ് (എഎച്ച്ടിയു) സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും നിർദേശം നൽകി.

സ്ത്രീകളെയും കുട്ടികളെയുമാണു സംഘങ്ങൾ ലക്ഷ്യമിടുന്നത്. ഒ‍ാൺലൈൻ പഠനം വ്യാപകമായതിനാൽ സൈബർ ചൂഷണത്തിനും സാധ്യതയുണ്ട്. തീര, ആദിവാസി മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകും. എഎച്ച്ടിയു സ്ഥാപിക്കാൻ നിർഭയ ഫണ്ടിൽ നിന്ന് ആദ്യഗഡു 100 കേ‍ാടി രൂപ അനുവദിച്ചു.

തെ‍ാഴിൽ, വരുമാന നഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ  മറവിൽ ജോലിയും പണവും കൂടുതൽ സൗകര്യങ്ങളും സംരക്ഷണവും വാഗ്ദാനം ചെയ്തു സംഘങ്ങൾ സജീവമാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. എഎച്ച്ടിയുടെ ചുമതല കാര്യക്ഷമതയുള്ള പെ‍ാലീസ് ഉദ്യോഗസ്ഥർക്കു നൽകാനാണു നിർദേശം. 

English summary: Human trafficking increases amid Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com