ADVERTISEMENT

കണ്ണൂർ ∙ പാലത്തായി പീഡനക്കേസിൽ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെ രണ്ടു വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കും. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, കണ്ണൂർ നാർകോട്ടിക് സെൽ ഡിവൈഎസ്പിയുടെ ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥ രേഷ്മ രമേശ് എന്നിവരെയാണുൾപ്പെടുത്തുക. 

കേസന്വേഷണത്തിന്റെ പേരിലും അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിന്റെ പേരിലും ആരോപണവിധേയനായ ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിനെ മേൽനോട്ടച്ചുമതലയിൽനിന്നു മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്.  അന്വേഷണത്തിൽ പോരായ്മയുണ്ടെന്നു പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയതും കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതും നിലവിലെ അന്വേഷണ സംഘത്തിനു തിരിച്ചടിയാണ്.

പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹർജി

കൊച്ചി ∙ പാലത്തായി പീഡനക്കേസിൽ പ്രതിയായ പത്മരാജനു തലശേരി പോക്സോ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി ജാമ്യം നിഷേധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പോക്സോ കോടതി ജാമ്യം അനുവദിച്ചതു നിയമപരമായി ശരിയല്ലെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാനും സ്കൂൾ രേഖകൾ തിരുത്താനുമുള്ള സാധ്യത പരിഗണിക്കണമെന്നും ഹർജിയിൽ പറയുന്നു. കണ്ണൂർ പാനൂരിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചെന്ന് ആരോപിച്ചാണു കേസ്. ആരോപണങ്ങളുടെ ഗൗരവമോ സാഹചര്യമോ പരിഗണിക്കാതെയാണു ജാമ്യം അനുവദിച്ചതെന്നു ഹർജിയിൽ പറയുന്നു.

English Summary: Palathai case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com