ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്തു ചോദ്യങ്ങൾ.

1. 50 മാസമായി പ്രിൻസിപ്പൽ സെക്രട്ടറിയായി കൂടെ ഉണ്ടായിരുന്നിട്ടും എം.ശിവശങ്കറിന് സ്വർണക്കള്ളക്കടത്ത് സംഘവുമായി ഉറ്റ ബന്ധമുണ്ടായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി അറിയാതെ പോയതോ? അതോ കണ്ണടച്ചതോ? 

2. സ്വന്തം ഓഫിസിൽ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ? 

3. സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രി വിദേശ കോൺസുലേറ്റുമായി അവിഹിതമായി നിരന്തരം ബന്ധപ്പെട്ട് ഇടപാടുകൾ നടത്തുന്നതും അറിഞ്ഞില്ലേ? 

4. ശിവശങ്കറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ കോടികളുടെ  കൺസൽറ്റൻസി ഏർപ്പാടുകളും സ്പ്രിൻക്ലർ കരാറുകളും  ചട്ടവിരുദ്ധവും ദുരൂഹവുമായിട്ടും എന്തിനാണ് ന്യായീകരിക്കുന്നത്? 

5. ഇടതു സർക്കാരിനു കീഴിൽ നടന്ന കൺസൽറ്റൻസി തട്ടിപ്പുകളും പിൻവാതിൽ നിയമനങ്ങളും ഉൾപ്പെടെയുള്ള അഴിമതികളെക്കുറിച്ച്  സിബിഐ അന്വേഷണത്തെ ഭയക്കുന്നത് എന്തിന്? 

6. വിദേശ കോൺസുലേറ്റ്  മറയാക്കി നിർബാധം മുഖ്യമന്ത്രിയുടെ മൂക്കിനു താഴെക്കൂടി സ്വർണക്കടത്ത് നടന്നിട്ടും രഹസ്യാന്വേഷണ ഏജൻസികൾ അറിയാതിരുന്നതാണോ, അതോ,വായ് മൂടിക്കെട്ടിയതോ?

7. കോൺസുലേറ്റ് വഴി സ്വർണം  കടത്തുന്നുവെന്ന് ഇന്റലിജൻസ്  റിപ്പോർട്ട് ചെയ്തിരുന്നോ? 

8.  വിദേശ കുത്തകകൾക്കു ലക്കും ലഗാനുമില്ലാതെ കൺസൽറ്റൻസി നൽകുന്നതുൾപ്പടെ വ്യതിചലനങ്ങളെക്കുറിച്ചു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു  ഞാൻ നൽകിയ  കത്തിനു മറുപടി നൽകുന്നതിൽ നിന്നു പാർട്ടി കേന്ദ്ര കമ്മിറ്റിയെ തടഞ്ഞത് എന്തുകൊണ്ട്? 

9. മുഖ്യമന്ത്രിയുടെ ഓഫിസ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന അത്യപൂർവ സാഹചര്യമുണ്ടായിട്ടും ഇടതു മുന്നണി യോഗം ചേരാത്തത് എന്തുകൊണ്ട്? 

10. പിഎസ്‌സി റാങ്ക് പട്ടിക മറികടന്ന് പിൻവാതിലിലൂടെ ഒരു  വിദ്യാഭ്യാസ യോഗ്യതയുമില്ലാത്തവർ ഉന്നത ഉദ്യോഗങ്ങൾ തട്ടിയെടുത്തിട്ടും അന്വേഷിക്കാൻ  തയാറാകാത്തത് എന്തുകൊണ്ട്?

English summary: Ramesh Chennithala asks 10 questions to Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com