ADVERTISEMENT

തിരുവനന്തപുരം ∙ ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ വീട്ടിൽ ചികിത്സിക്കാനുള്ള മാർഗനിർദേശങ്ങൾ തയാറായില്ല. തിരുവനന്തപുരത്തു പരീക്ഷണാടിസ്ഥാനത്തിൽ വീട്ടിൽ ചികിത്സ തുടങ്ങാൻ കലക്ടർ ഉത്തരവിറക്കിയിട്ട് ഒരാഴ്ചയായെങ്കിലും മാർഗനിർദേശങ്ങളും മുന്നൊരുക്കങ്ങളും പൂർത്തിയാകാത്തതിനാൽ ആരോഗ്യ വകുപ്പ് നടപടികളൊന്നും തുടങ്ങിയിട്ടില്ല. 

വീട്ടിൽ ചികിത്സയ്ക്കുള്ള മാർഗനിർദേശങ്ങൾ തയാറാക്കാൻ വിദഗ്ധ സമിതിയോടും ആരോഗ്യ മേഖലയിലെ വിദഗ്ധരോടും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇവ പരിശോധിച്ച് അന്തിമ മാർഗരേഖ തയാറാക്കും. വീട്ടിൽ കഴിയുന്നവർക്കു രക്തത്തിലെ ഓക്സിജന്റെ അളവു പരിശോധിക്കാനുള്ള പൾസ് ഓക്സിമീറ്റർ ലഭ്യമാക്കേണ്ടി വരുമെന്നത് ഉൾപ്പെടെയുള്ള പ്രായോഗിക പ്രശ്നങ്ങൾ സർക്കാരിനു മുന്നിലുണ്ട്.

ഇങ്ങനെ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി ഫോൺ മുഖേന പരിശോധിക്കാനും ആവശ്യമെങ്കിൽ കോവിഡ് ആശുപത്രികളിലേക്കു മാറ്റാനുമുള്ള സംവിധാനങ്ങൾ തദ്ദേശ സ്ഥാപന തലത്തിൽ സജ്ജമാക്കുകയും വേണം.  ആരോഗ്യ പ്രവർത്തകർക്കു വീട്ടിൽ ചികിത്സയ്ക്കായി ആരോഗ്യ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മാർഗരേഖ പുറത്തിറക്കിയിരുന്നു. 

Egnlish summary: Covid treatment at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com