ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇന്നലെ ഏറ്റവും ഉയർന്ന നിലയിൽ– 1195. ഉറവിടമറിയാത്ത 79 പേരടക്കം 971 സമ്പർക്ക ബാധിതർ. 1234 പേർ കോവിഡ് മുക്തരായി. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന 125 പേരും വിദേശത്തുനിന്നു വന്ന 66 പേരും പോസിറ്റീവായി. 13 ആരോഗ്യ പ്രവർത്തകരും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മറ്റ് 20 പേരും പട്ടികയിലുണ്ട്.

എറണാകുളത്തെ സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസി (82) ഉൾപ്പെടെ, കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച 7 പേരുടേതു കൂടി കോവിഡ് മരണമെന്നു സർക്കാർ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശികളായ പുരുഷോത്തമൻ (66), പ്രഭാകരൻ (73), മരയ്ക്കാർ കുട്ടി (70), കൊല്ലം സ്വദേശി അബ്ദുൽ സലാം (58), കണ്ണൂർ സ്വദേശി യശോദ (59), കാസർകോട് സ്വദേശി അസിനാർ ഹാജി (76) എന്നിവരാണു മറ്റുള്ളവർ. ഇതോടെ ഔദ്യോഗിക കണക്കിൽ മരണം 94.

കോവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം–274, മലപ്പുറം–167, കാസർകോട്–128, എറണാകുളം–120, ആലപ്പുഴ–108, തൃശൂർ–86, കണ്ണൂർ–61, കോട്ടയം–51, പാലക്കാട്–41, ഇടുക്കി–39, കോഴിക്കോട്–39, പത്തനംതിട്ട–37, കൊല്ലം–30, വയനാട്–14.

English Summary: Kerala records 1,195 new COVID-19 cases, 1,234 recoveries on Wednesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com