ADVERTISEMENT

പാണ്ടിക്കാട് (മലപ്പുറം) ∙ 2 മാസം പ്രായമായ പെൺകുഞ്ഞുമൊത്തു കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം. കുഞ്ഞു മരിച്ചു. പാണ്ടിക്കാട് എറിയാട്ടിലെ തൊടീരി ശിവന്റെ മകൾ ആതിര (26)യാണു തറവാട്ടുവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. രാവിലെ 8.30 ന് ആണു സംഭവം.  

വീട്ടുകാരും സമീപവാസികളും ആതിരയെ രക്ഷപ്പെടുത്തിയെങ്കിലും വെള്ളത്തിനടിയിലേക്കു താഴ്ന്ന കുഞ്ഞു മരിച്ചു. മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പാണ്ടിക്കാട് ട്രോമ കെയറും പൊലീസ് വൊളന്റിയർമാരും ചേർന്നാണു  മൃതദേഹം ഒന്നര മണിക്കൂറിനു ശേഷം പുറത്തെടുത്തത്.  മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. 

ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം  എറിയാട്ടിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. കരുവാരകുണ്ട് സ്വദേശിയായ രാജേഷാണ് ഭർത്താവ്. പ്രസവത്തെത്തുടർന്ന് ആതിര സ്വന്തം വീട്ടിലായിരുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com