ADVERTISEMENT

വാളയാർ ∙ സ്വർണക്കടത്തു സംഭവത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത കെ.ടി.റമീസിനെ മാൻവേട്ടക്കേസി‍ൽ വനംവകുപ്പ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. ഇയാളെ എറണാകുളം ജില്ലാ ജയിലിനു കീഴിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റും.

വേട്ടയ്ക്കു നേതൃത്വം നൽകിയതും മാനിനെ വെടിവച്ചതും റമീസാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2014 ജൂലൈയിൽ വാളയാർ റേഞ്ചിനു കീഴിലുള്ള കഞ്ചിക്കോട് കോങ്ങാട്ടുപാടത്തു 2 മാനുകളെ വെടിവച്ചു വേട്ടയാടിയ കേസിലാണു റമീസ് പ്രതിയായത്. അന്ന് അറസ്റ്റിലായ മറ്റു പ്രതികളുടെ മൊഴിയാണു റമീസിലേക്ക് അന്വേഷണമെത്തിച്ചത്. തോക്ക് സംഘടിപ്പിച്ച ശേഷം റമീസാണു വേട്ട നടത്താൻ മറ്റുള്ളവർക്കു നിർദേശം നൽകി കോങ്ങാട്ടുപാടത്തെത്തിച്ചതെന്നു വനം വകുപ്പ് കണ്ടെത്തി.

സംഭവശേഷം റമീസ് പെരിന്തൽമണ്ണയിലേക്കു പോയെങ്കിലും മറ്റുള്ളവർ വനത്തിനകത്തു തുടർന്നു. ഇതിനിടെയാണു മാനുമായി അറസ്റ്റിലായത്. ആദ്യം കെണിവച്ചു പിടികൂടിയതാണെന്നാണു പ്രതികൾ പറഞ്ഞത്. പിന്നീടുള്ള പരിശോധനയിലും മാനുകളുടെ പോസ്റ്റ്മോർട്ടത്തിലും വെടിയേറ്റാണു ചത്തതെന്നു കണ്ടെത്തി. അറസ്റ്റിലായവർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണു റമീസാണു മുഖ്യപ്രതിയെന്നു കണ്ടെത്തിയത്. പക്ഷേ, അന്വേഷണം നിലച്ചു.

വിദേശത്തേക്കു കടന്നതായി സംശയമുയർന്നതിനെത്തുടർന്നു റമീസ് തിരിച്ചെത്തിയാൽ വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഇമിഗ്രേഷനു കത്തു നൽകിയിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. പിന്നീടാണു സ്വർണക്കടത്ത് കേസിൽ റമീസിനെ എൻഐഎ അറസ്റ്റ് ചെയ്തത്. പാലക്കാട്ട് തോക്കു കടത്തു കേസിലും റമീസ് പ്രതിയാണ്.

English summary: K.T.Ramees hunting case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com