ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തു ജൂലൈയിൽ കോവിഡ് പോസിറ്റീവായ ആളുകളിൽ 444 പേർക്കു വൈറസ് പകർന്നതെവിടെ നിന്നെന്ന് ഇനിയും കണ്ടെത്താനായില്ല. ഉറവിടമറിയാത്ത 1005 പോസിറ്റീവ് കേസുകളാണു ജൂലൈയിൽ ഉണ്ടായത്. ഇതിൽ 561 കേസുകളിൽ ഉറവിട സാധ്യതകൾ കണ്ടെത്തിയതായും ആരോഗ്യ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. ആകെ 17,861 പോസിറ്റീവ് കേസുകളാണു ജൂലൈയിലുണ്ടായത്. 12,275 കേസുകൾ പ്രാദേശിക സമ്പർക്കം വഴി. മലപ്പുറത്താണ് ഉറവിടമറിയാത്ത കേസുകൾ കൂടുതൽ – 12.8%. കുറവ് ആലപ്പുഴയിലും–1.3%. ഉറവിടമറിയാത്ത കേസുകളിൽ 39.9% കോവിഡ് ക്ലസ്റ്ററുകളിൽ നിന്നാണു പകർന്നത്. പോസിറ്റീവായവരുടെ സമ്പർക്കത്തിലൂടെ 29.4%, ആശുപത്രികളിൽ നിന്ന് 6.4%, മാർക്കറ്റുകളിൽ നിന്ന് 5.9% എന്നിങ്ങനെയാണ് വൈറസ് ബാധയുണ്ടായത്.

English Summary: Covid from unknown source

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com