ADVERTISEMENT

തിരുവല്ല ∙ കത്രിക കൊണ്ടു കുത്തേറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ മരുമകൾ അറസ്റ്റിൽ. നിരണം കൊമ്പങ്കേരി പ്ലാംപറമ്പിൽ ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (66) ആണ് മരിച്ചത്. ഇവരുടെ മകൻ ബിജി ചാക്കോയുടെ ഭാര്യ ലിൻസി (26) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 8നാണ് സംഭവം. 

നിർമാണത്തൊഴിലാളിയായ ബിജിയെ കഴിഞ്ഞ ദിവസം ചിലർ മർദിച്ചിരുന്നു. പരുക്കിനു ചികിത്സ തേടി തിരുവല്ലയിലെ ആശുപത്രിയിൽ പോയി മടങ്ങിയെത്തിയ ബിജിയും ലിൻസിയുമായി വഴക്കുണ്ടായി. ഇതിനിടയിലാണ് കുഞ്ഞൂഞ്ഞമ്മയ്ക്ക് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒരുമണിക്കൂറിനു ശേഷമാണ് അയൽവാസികൾ വിവരം അറിയുന്നത്.

ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ സംഭവം നടന്ന കൊമ്പങ്കേരിയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ലിൻസിയെ റിമാൻഡ് ചെയ്തു. കുഞ്ഞൂഞ്ഞമ്മയുടെ സംസ്കാരം പിന്നീട്. മറ്റൊരു മകൻ വിൽസൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com