ADVERTISEMENT

മറയൂർ ∙ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ പാളപ്പെട്ടി ആദിവാസി കോളനിയിൽ ആദിവാസി സ്ത്രീ വെടിയേറ്റു മരിച്ചു.  ചന്ദ്രികയാണ് (30) കൊല ചെയ്യപ്പെട്ടത്. ചന്ദ്രികയുടെ സഹോദരീപുത്രൻ കാളിയപ്പൻ (21), കൂടെയുണ്ടായിരുന്ന മണികണ്ഠൻ (22), മാധവൻ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാളിയപ്പനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു പൊലീസിനു കൈമാറുകയായിരുന്നു. മണികണ്ഠനും മാധവനും  കടന്നുകളഞ്ഞെങ്കിലും പിന്നീട് അറസ്റ്റിലായി. മണികണ്ഠന്റെ വീട്ടിൽ നിന്ന് പൊലീസ് 3 ചെറിയ ആനക്കൊമ്പുകൾ കണ്ടെടുത്തു.

പാളപ്പെട്ടി കോളനിക്കു സമീപം വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ജൂലൈ 29 നു മറയൂർ വനമേഖലയിൽ നിന്നു ചന്ദനമരം മുറിച്ചു കടത്തിയതിന് മണികണ്ഠനെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.  പിടിയിലാകാൻ കാരണക്കാരായ വനംവകുപ്പിലെ താൽക്കാലിക വാച്ചർമാരോട് പ്രതികാരം ചെയ്യാനാണ് മണികണ്ഠനും സംഘവും എത്തിയതെന്ന് പൊലീസ് പറഞ്ഞു.

murder-arrest
കാളിയപ്പൻ,മണികണ്ഠൻ,മാധവൻ

വനത്തിനു സമീപമുള്ള കൃഷിഭൂമിയിൽ രാത്രി വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാതിരിക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കാവൽ കിടക്കുന്നുണ്ട്. ചന്ദ്രികയും മറ്റു സ്ത്രീകളും ഉള്ള കാവൽപുരയിൽ മദ്യപിച്ചെത്തിയ പ്രതികൾ വനം വകുപ്പ് വാച്ചർമാരെ അന്വേഷിച്ചു. വാച്ചർമാരെ കിട്ടാത്തതിന്റെ ദേഷ്യത്തിൽ സ്ത്രീകളുമായി വഴക്കിട്ടെന്നും മണികണ്ഠൻ ചന്ദ്രികയുടെ കഴുത്തിൽ തോക്കുവച്ച് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. തുടർന്ന് വെടിവയ്പ്പുണ്ടായി.  വെടിയുണ്ട ചന്ദ്രികയുടെ കഴുത്ത് തുളച്ച് വെളിയിലെത്തി. സംഭവസ്ഥലത്തു തന്നെ ചന്ദ്രിക മരിച്ചു. മാരികണ്ണന്റെയും പരേതയായ ചാപ്പുവിന്റെയും മകളാണ് ചന്ദ്രിക. സഹോദരങ്ങൾ: ലക്ഷ്മി, പരമശിവം, ഈശ്വരൻ, നീലി.

English Summary: Woman shot dead in Marayur, three persons arrested for murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com