ADVERTISEMENT

കൊച്ചി ∙ നയതന്ത്ര പാഴ്സലിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്തു. സ്വപ്നയ്ക്കു താമസിക്കാൻ തിരുവനന്തപുരത്തു ഫ്ലാറ്റ് ഏർപ്പാടാക്കിക്കൊടുത്തത് അരുൺ ബാലചന്ദ്രനാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. 

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ നിർദേശപ്രകാരമാണു ഫ്ലാറ്റ് ഏർപ്പാടാക്കിയതെന്നും പുതിയ ഫ്ലാറ്റ് തയാറാകുന്നതു വരെ ഒരു കുടുംബത്തിനു താമസിക്കാനാണിതെന്നാണു തന്നോടു പറഞ്ഞിരുന്നതെന്നും അരുൺ വിശദീകരിച്ചിരുന്നു. താമസക്കാർ ആരാണെന്നു തനിക്കറിയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ അരുൺ ആവർത്തിച്ചതായാണു വിവരം.  ശിവശങ്കർ അയച്ച സന്ദേശങ്ങൾ അരുൺ കൈമാറി. ഫ്ലാറ്റിൽ സ്വർണക്കടത്തിന്റെ ഗൂഢാലോചന നടന്നതായാണു കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. 

English summary: Arun Balachandran questioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com