ADVERTISEMENT

തിരുവനന്തപുരം / ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ ‘നീറ്റ്’ എഴുതിയ വിദ്യാർഥികളുടെ എണ്ണം പതിവിലും കുറഞ്ഞു. വിവിധ ജില്ലകളിൽനിന്നുള്ള കണക്കുകൾ പ്രകാരം ആകെ 75–80 % പേരാണു പരീക്ഷയെഴുതിയത്.

രാജ്യത്താകെ 85–90 % പേർ പരീക്ഷയെഴുതിയെന്നു വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. പരീക്ഷ താരതമ്യേന എളുപ്പമായിരുന്നുവെന്ന് പല കേന്ദ്രങ്ങളിലും വിദ്യാർഥികൾ പ്രതികരിച്ചു.

കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരീക്ഷാനടത്തിപ്പ്. ശരീര താപനില കൂടിയവർക്കും ചുമയും തുമ്മലുമുള്ളവർക്കും പ്രത്യേകം മുറി ക്രമീകരിച്ചിരുന്നെങ്കിലും ചില ജില്ലകളിൽ ഇതുപയോഗിക്കേണ്ടി വന്നില്ല.

നിലമ്പൂർ ഫാത്തിമഗിരി സ്കൂളിൽ പരീക്ഷയെഴുതേണ്ട ഒരു വിദ്യാർഥിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. പകരം മറ്റൊരു ദിവസം അവസരം നൽകാമെന്ന എൻടിഎ ഉത്തരവ് ലഭിച്ചതിനാൽ ഈ വിദ്യാർഥി എത്തിയില്ല. മലപ്പുറം, കൊല്ലം ജില്ലകളിലായി മൂന്നു കേന്ദ്രങ്ങളിൽ മാറ്റമുണ്ടായെങ്കിലും ഇവിടെയും ആശയക്കുഴപ്പമില്ലാതെ പരീക്ഷ നടന്നു.

കുട്ടികൾ കുറഞ്ഞു 

കോവിഡ് ഭീതിയും യാത്രാപ്രശ്നങ്ങളുമാണു കേരളത്തിൽ വിദ്യാർഥികൾ കുറയാൻ കാരണമെന്നാണു വിലയിരുത്തൽ. തിരുവനന്തപുരം ജില്ലയിൽ മാത്രം 3600ലേറെ കുട്ടികൾ കുറഞ്ഞു. 16,400 കുട്ടികൾ റജിസ്റ്റർ ചെയ്തിരുന്നെങ്കിലും 12,757 പേർ മാത്രമാണു പരീക്ഷയ്ക്കെത്തിയത്. കേരളത്തിലാകെ 1.15 ലക്ഷം പേരാണ് റജിസ്റ്റർ ചെയ്തിരുന്നത്.

English Summary: Kerala NEET Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com