ADVERTISEMENT

ന്യൂഡൽഹി/കൊല്ലം ∙ കശ്മീരിലെ രജൗരി ജില്ലയിലുള്ള നിയന്ത്രണ രേഖയിൽ പാക്ക്സേന നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി ജവാനു വീരമൃത്യു. കൊല്ലം ഇട്ടിവ വയലാ ആലുംമുക്കിൽ ആശാ നിവാസിൽ അനീഷ് തോമസ് (36) ആണു മരിച്ചത്. കരസേനാ മേജർക്കും മറ്റൊരു ജവാനും പരുക്കേറ്റു. രജൗരിയിലെ സുന്ദർബനി സെക്ടറിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പാക്ക് ആക്രമണം. ഗുരുതരമായി പരുക്കേറ്റ അനീഷിനെ സേനാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. 

16 വർഷം മുൻപു സേനയിൽ ജോലിയിൽ പ്രവേശിച്ച അനീഷ് അടുത്ത 25ന് അവധിക്കു നാട്ടിലെത്താനിരിക്കുകയായിരുന്നു. മൃതദേഹം ഇന്നു തിരുവനന്തപുരത്ത് എത്തിക്കും. തുടർന്നു വയലായിലെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം വയലാ മർത്തശ്മൂനി ഓർത്തഡോക്സ് പള്ളിയിൽ. ഡി. തോമസിന്റെയും അമ്മിണിയുടെയും മകനാണ് അനീഷ്. ഭാര്യ: എമിലി. മകൾ: ഹന്ന. അനീഷിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

English summary:  Soldier killed in shell attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com