ADVERTISEMENT

തിരുവനന്തപുരം ∙ നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തെക്കുറിച്ചും ഈന്തപ്പഴത്തെക്കുറിച്ചും വെവ്വേറെ കേസെടുക്കാൻ കസ്റ്റംസ് തീരുമാനം. അന്വേഷണത്തിനായി 2 സംഘത്തെ നിയോഗിക്കും. ഇവ വിതരണം നടത്തിയതു വിദേശ സഹായ നിയന്ത്രണ നിയമ (എഫ്സിആർഎ) ത്തിന്റെയും പ്രോട്ടോക്കോളിന്റെയും ലംഘനമാണെന്നാണു കസ്റ്റംസ് ആരോപിക്കുന്നത്. രണ്ടിലും കസ്റ്റംസ് ആക്ടിന്റെ ലംഘനമുണ്ട്. മതഗ്രന്ഥ വിതരണത്തിൽ മന്ത്രി ഉൾപ്പെടെ ആരോപണ വിധേയനായതിനാൽ വിപുലമായ അന്വേഷണം നടത്തണമെന്നാണു കസ്റ്റംസിന് ലഭിച്ച നിർദേശം.

2017 ൽ ഒരു കണ്ടെയ്നറിൽ 17,000 കിലോ ഈന്തപ്പഴമാണു നയതന്ത്ര ബാഗേജിലൂടെ വന്നത്. കോൺസുലേറ്റിന്റെ വാർഷികാഘോഷത്തിനായിരുന്നു ഇത്. അതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്പെഷൽ സ്കൂളിലെയും മറ്റും കുട്ടികൾക്ക് ഒരാൾക്കു 250 ഗ്രാം എന്ന കണക്കിൽ 40,000 കുട്ടികൾക്ക് ഈന്തപ്പഴം നൽകാനും തീരുമാനിച്ചു. 

English summary: Quran parcel case Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com