പെരിയ: ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ ഹർജി

sarathlal-kripesh-periya-murder-case
കൃപേഷ്, ശരത്‌ലാൽ
SHARE

കൊച്ചി∙ പെരിയ ഇരട്ടക്കൊലക്കേസിന്റെ തുടരന്വേഷണം കോടതി സിബിഐക്കു വിട്ടെങ്കിലും ക്രൈംബ്രാഞ്ച് കേസ് രേഖകൾ കൈമാറുന്നില്ലെന്ന് ആരോപിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ കോടതിയലക്ഷ്യ ഹർജി. െകാല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളാണ് ഹർജി നൽകിയത്.

 ഭരണത്തിലുള്ള രാഷ്ട്രീയ പാർട്ടിയിലെ ഉന്നതരുടെ ഇടപെടൽ കാരണമാണു കേസ് ഡയറി കൈമാറാത്തതെന്നും സിബിഐ അന്വേഷണം വൈകുന്നതു തെളിവുകൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു. കോടതി വിധി മാനിക്കാത്തതിന്റെ പേരിൽ നടപടിയെടുക്കണമെന്നാണ് ആവശ്യം. 

ഹർജി ഉടൻ  പരിഗണിക്കണമെന്ന് സർക്കാർ 

ന്യൂഡൽഹി ∙ പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്കു വിട്ട ഹൈക്കോടതി നടപടിക്കെതിരെയുള്ള ഹർജി ഉടനെ പരിഗണിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതി റജിസ്ട്രിക്കു കത്തു നൽകി. 

കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഇതിനു സർക്കാർ വ്യക്തമാക്കിയ കാരണം. 

English summary: Periya case: Crime Branch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA