ADVERTISEMENT

ഞാനും ഉമ്മൻ ചാണ്ടിയും 1970ൽ ഒരേ ദിവസമാണു നിയമസഭാംഗമായത്. ഞാൻ കൂടുതൽ സഭയ്ക്കു പുറത്തെ പൊതു രാഷ്ട്രീയ പ്രവർത്തനരംഗത്തായി. ഉമ്മൻ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് സഭാംഗമായി തുടർന്നു. നിയമസഭയിൽ 5 പതിറ്റാണ്ട് പൂർത്തിയാക്കുക; അതും ഒരേ മണ്ഡലത്തിൽനിന്നു തന്നെ സഭയിലെത്തുക! ലോകപാർലമെന്ററി രംഗത്തു തന്നെ അത്യപൂർവം നിയമസഭാ സമാജികരുടെ നിരയിലാണ് ഉമ്മൻചാണ്ടിയുടെ സ്ഥാനം.

എഴുപതുകളുടെ തുടക്കം ഒട്ടേറെ യുവാക്കൾ കേരള നിയമസഭയിൽ എത്തിയതിന്റെ പ്രത്യേകത കൊണ്ടു ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റൊരാൾക്കും സാധ്യമാവാത്ത നേട്ടം ഉമ്മൻ ചാണ്ടിക്കുണ്ടായി. 3 വട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം,ആഭ്യന്തരം, തൊഴിൽ തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യാനായി.

ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണ് ഉമ്മൻചാണ്ടി. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിലെ പങ്ക് എന്നും ശ്രദ്ധേയമായിരുന്നു. 

എല്ലായ്പ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ചു. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചു. സംസ്ഥാന കോൺഗ്രസിലെ പല നിർണായക ഘട്ടങ്ങളിലും സ്വന്തം നിലപാടാൽ ശ്രദ്ധേയനായി. ഊണിനും ഉറക്കത്തിനും പ്രാധാന്യം കൽപിക്കാതെ, ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന ഉമ്മൻചാണ്ടിക്ക് എല്ലാ ആശംസകളും.

English summary: Pinarayi Vijayan; Oommen Chandy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com