ബാലരാമപുരം (തിരുവനന്തപുരം) ∙ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയിറങ്ങിയ ഒന്നേകാൽ വയസ്സുകാരി അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കാവിൻപുറം വൈഷ്ണവത്തിൽ രതീഷ്–ആര്യ ദമ്പതികളുടെ ഇളയ മകൾ നക്ഷത്രയാണു മരിച്ചത്.
കുഞ്ഞിനെ ഇടിച്ചു തെറിപ്പിച്ച ബൈക്ക് നിർത്താതെ പോയി. വെള്ളിയാഴ്ച നാലുമണിയോടെയാണു സംഭവം. ഇന്നലെ വൈകിട്ട് എസ്എടി ആശുപത്രിയിലായിരുന്നു മരണം. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്കും അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
വീട്ടുമുറ്റത്ത് ഗേറ്റിനരികിൽ മറ്റൊരാളുമായി സംസാരിച്ചു നിന്ന അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ പെട്ടെന്ന് റോഡിലേക്ക് ഓടിയിറങ്ങുകയായിരുന്നു നക്ഷത്രയെന്നു ബന്ധുക്കൾ പറഞ്ഞു. സഹോദരൻ കാശിനാഥ്. സംസ്കാരം ഇന്ന്.
English summary: Child killed in Balaramapuram