ADVERTISEMENT

തിരുവനന്തപുരം∙ സ്ത്രീവിരുദ്ധ അശ്ലീല വിഡിയോകൾ യുട്യൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായ വിജയ് പി.നായർക്കെതിരെ സൈനികരെ അപമാനിച്ചെന്ന പരാതിയിലും കേസ്. അനന്തപുരി സോൾജ്യേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷന്റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ഇയാളുടെ ഒരു വിഡിയോയിൽ സൈനികരെയും കുടുംബങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടെന്നാണു പരാതി.

വിജയ് നായരുടെ ചാനൽ പൂട്ടിക്കുകയും സംവിധായകൻ ശാന്തിവിള ദിനേശിന്റെ സ്ത്രീവിരുദ്ധ വിഡിയോ മാറ്റുകയും ചെയ്തെങ്കിലും മുൻപു ഡൗൺലോഡ് ചെയ്തവർ വഴി വീണ്ടും പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു ഭാഗ്യലക്ഷ്മി പറഞ്ഞു. മൺമറഞ്ഞവർ ഉൾപ്പെടെ സിനിമാ രംഗത്തെ പ്രതിഭകളെ അപകീർത്തിപ്പെടുത്തിയ ദിനേശിനെതിരെ നടപടി ആവശ്യപ്പെട്ടു സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും കത്തയച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com