നടിയെ ആക്രമിച്ച കേസ്; ബേക്കലിലെ സാക്ഷിയെ വിളിച്ചത് നേതാവിന്റെ ബന്ധു ഇടപെട്ട്

rape-gang-rape
SHARE

കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവിന്റെ അനന്തരവൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകൾ രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്കു കൈമാറി. കോടതിയിൽ മൊഴി മാറ്റിപ്പറയാൻ ഭീഷണിയുള്ളതായി കേസിലെ നിർണായക സാക്ഷി ബേക്കൽ പൊലീസിനു പരാതി നൽകിയിരുന്നു.  ഇതിന്റെ അന്വേഷണത്തിലാണു കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.ബേക്കലിലെ സാക്ഷിയെ ഫോണിൽ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശിയായ ഇയാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അടുത്തടുത്ത ദിവസങ്ങളിൽ 5 സിം കാർഡ് വാങ്ങിയതായി തെളിഞ്ഞു. 

സിം കാർഡ് ഉടമയെ ചോദ്യം ചെയ്തപ്പോൾ രാഷ്ട്രീയ നേതാവിന്റെ ബന്ധു പറഞ്ഞിട്ടാണ് അതു വാങ്ങി നൽകിയതെന്നു മൊഴി നൽകി. തുടർന്ന്, 5 സിമ്മുകളിൽ നിന്നും ഓരോ തവണ മാത്രമാണു വിളിച്ചതെന്നു സൈബർസെൽ കണ്ടെത്തി. കേസിലെ സാക്ഷികളെയും അവരുടെ ബന്ധുക്കളെയുമാണു വിളിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA