ADVERTISEMENT

തിരുവനന്തപുരം ∙ ജിഎസ്ടി നഷ്ടപരിഹാരം നികത്താൻ കേന്ദ്രം വായ്പയെടുത്തു സംസ്ഥാനങ്ങൾക്കു നൽകുന്ന 1.10 ലക്ഷം കോടി രൂപയിൽ നിന്നു കേരളത്തിന് ആകെ 5700 കോടി ലഭിക്കും. ഘട്ടംഘട്ടമായാണു തുക ലഭിക്കുക. ആദ്യ വിഹിതം നാളെത്തന്നെ കിട്ടുമെന്ന പ്രതീക്ഷയിലാണു കേരളം.

അതേസമയം ജനുവരി വരെയുള്ള നഷ്ടപരിഹാരമായി ആകെ 12,000 കോടി രൂപയെങ്കിലും കിട്ടണമെന്ന നിലപാടിലാണു കേരളം. ബാക്കി തുക കൂടി കടമെടുത്തു നൽകാൻ കേന്ദ്രം തയാറാകണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ ആദ്യം ഒരുങ്ങിയെങ്കിലും തൽക്കാലം ഇതു വേണ്ടെന്നാണു പുതിയ നിലപാട്. പകരം മുഖ്യമന്ത്രി കേന്ദ്രത്തിനു വീണ്ടും കത്തെഴുതും. 1.70 ലക്ഷം കോടി രൂപ കേന്ദ്രം വായ്പയെടുത്തു സംസ്ഥാനങ്ങൾക്കു നൽകിയാൽ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കാൻ കേന്ദ്രത്തിനു കഴിയും. എന്നാൽ 1.10 ലക്ഷം കോടി രൂപയേ വായ്പയെടുക്കൂ എന്ന നിലപാടിലാണു കേന്ദ്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com