ADVERTISEMENT

ആലപ്പുഴ ∙ പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ടി.കെ.സുരേഷിനെ ജെഎസ്എസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാനും സംസ്ഥാന കമ്മിറ്റിയിൽ നിന്നു തരംതാഴ്ത്താനും ജെഎസ്എസ് സംസ്ഥാന സെന്റർ യോഗം തീരുമാനിച്ചു. ആലപ്പുഴ ചാത്തനാട്ട് കെ.ആർ.ഗൗരിയമ്മയുടെ വസതിയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. 

ജെഎസ്എസ് ജനറൽ സെക്രട്ടറി കെ.ആർ.ഗൗരിയമ്മയുടെയും പാർട്ടി സെന്ററിന്റെയും നിർദേശങ്ങൾ അനുസരിക്കാതെ സംഘടനാ തീരുമാനങ്ങൾ ലംഘിച്ച്, തുടർച്ചയായി അച്ചടക്ക ലംഘനം നടത്തുന്നതിനാലാണ് നടപടിയെന്ന് സംസ്ഥാന സെന്റർ വിശദീകരിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി സി.എം.അനിൽകുമാറിനെ തൽസ്ഥാനത്തുനിന്നു മാറ്റി പുതിയ സെക്രട്ടറിയായി വി.ഡി.രതീഷിനു ചുമതല നൽകാനും  തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com